ETV Bharat / entertainment

ഷൈൻ ടോം ചാക്കോയെ ദുബായില്‍ വിമാനത്തിൽ നിന്ന്​ ഇറക്കിവിട്ടു

author img

By

Published : Dec 10, 2022, 5:49 PM IST

Updated : Dec 10, 2022, 5:58 PM IST

ഭാരത സർക്കസ് എന്ന ചിത്രത്തിന്‍റെ ദുബായ് പ്രമോഷൻ ഇവന്‍റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം

Shine Tom Chacko expelled from flight  കോക്‌പിറ്റില്‍ കയറാന്‍ ശ്രമം  വിമാനത്തിന്‍റെ കോക്‌പിറ്റില്‍ കയറാന്‍ ശ്രമം  ഷൈന്‍ ടോം ചാക്കോയെ പുറത്താക്കി  ഷൈന്‍ ടോം ചാക്കോ  ഭാരത് സര്‍ക്കസ്
വിമാനത്തിന്‍റെ കോക്‌പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ പുറത്താക്കി എയര്‍ലൈന്‍സ് അധികൃതര്‍

ദുബായ്: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കി. ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഭാരത സർക്കസ് എന്ന ചിത്രത്തിന്‍റെ ദുബായ് പ്രമോഷൻ ഇവന്‍റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.

ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചപ്പോള്‍ കാബിന്‍ ക്രൂ ഇടപെട്ട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ ഷൈനിനെ തടഞ്ഞു വച്ചിരിക്കുകയാണ്.

ഷൈനിന്‍റെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഭാരത് സര്‍ക്കസ്'. ഷൈനിനൊപ്പം പ്രൊമോഷന്‍ ഇവന്‍റില്‍ പങ്കെടുത്ത 'ഭാരത സര്‍ക്കസി'ലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേയ്‌ക്ക് തിരിച്ചു.

Also Read: 'വസ്‌ത്രം മാറാന്‍ പോകുമ്പോള്‍ ഷൈന്‍ വാതിലില്‍ തട്ടി പേടിപ്പിക്കാറുണ്ട്, സെറ്റില്‍ അടിയും ഉണ്ടാക്കിയിട്ടുണ്ട്': ഐശ്വര്യ ലക്ഷ്‌മി

Last Updated : Dec 10, 2022, 5:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.