ETV Bharat / entertainment

മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും, വീഡിയോ പങ്കുവച്ച് താരം

author img

By

Published : Aug 15, 2022, 11:36 AM IST

75th independence day: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍റെ ഭാഗമായി ഷാരൂഖ് ഖാന്‍. മുംബൈയിലെ താരത്തിന്‍റെ വസതിയില്‍ കുടുംബത്തോടൊപ്പം അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി.

Shah Rukh Khan hoist National Flag at Mannath  മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും  Shah Rukh Khan pens Independence message  ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും  75th independence day  ഹര്‍ ഘര്‍ തിരഗ ക്യാമ്പയിന്‍റെ ഭാഗമായി ഷാരൂഖ് ഖാന്‍  Har Ghar Tiranga campaign  Shah Rukh Khan latest movies
മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും; വീഡിയോ പങ്കുവച്ച് താരം

Shah Rukh Khan hoist National Flag at Mannath: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത്‌ മഹോത്സവത്തിന്‍റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ കാമ്പയിനില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. മുംബൈയിലെ സ്വന്തം വസതിയായ മന്നത്തിലാണ് ഷാരൂഖും കുടുംബവും ദേശീയ പതാക ഉയര്‍ത്തിയത്. ഷാരൂഖിനൊപ്പം ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍ ഖാന്‍, അബ്രാം ഖാന്‍ എന്നിവരും ഉണ്ടായിരുന്നു. പുതിയ സിനിമയായ 'ദി ആര്‍ച്ചീസി'ന്‍റെ തിരക്ക് കാരണം മകള്‍ സുഹാനയ്‌ക്ക് ചടങ്ങിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല.

  • Teaching the young ones at home the essence and sacrifice of our Freedom Fighters for our country India, will still take a few more sittings. But getting the flag hoisted by the little one made us all FEEL the pride, love and happiness instantly. pic.twitter.com/3tNCjkLAgt

    — Shah Rukh Khan (@iamsrk) August 14, 2022 " class="align-text-top noRightClick twitterSection" data=" ">

Shah Rukh Khan pens Independence message: 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം വീട്ടിലെ ചെറുപ്പക്കാരെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ഇനിയും പരിശ്രമിക്കും. എന്നാല്‍ കൊച്ചു കുട്ടി പതാക ഉയര്‍ത്തിയത് ഞങ്ങളില്‍ സ്‌നേഹവും സന്തോഷവും അഭിമാനവും ജനിപ്പിച്ചു', കുടുംബത്തോടൊപ്പം ദേശീയ പതാക ഉയര്‍ത്തുന്ന വീഡിയോ പങ്കുവച്ച് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ഭാര്യ ഗൗരി ഖാനും സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന് കുറിച്ച് കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

Har Ghar Tiranga campaign: ഓഗസ്‌റ്റ് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് കാമ്പയിനിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്‌റ്റനന്‍റ്‌ ഗവര്‍ണര്‍മാരുമാണ് ഏകോപിക്കുക. കേരളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി ഉള്‍പ്പെടെയുളള താരങ്ങള്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായിട്ടുണ്ട്.

Shah Rukh Khan latest movies: 'പത്താന്‍', 'ജവാന്‍', 'ഡുങ്കി' എന്നിവയാണ് ഷാരൂഖ്‌ ഖാന്‍റേതായി റിലീസിനൊരുങ്ങുന്നതും ഷൂട്ടിംഗ്‌ ആരംഭിച്ചതുമായ ചിത്രങ്ങള്‍. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് 'പത്താന്‍'. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ്‌ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്‌.

'ജവാന്‍റെ' ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയുടെയും തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെയും ബോളിവുഡ്‌ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ജവാന്‍'. സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര വേഷമിടുന്നത്. വിജയ്‌ സേതുപതി വില്ലനായും പ്രത്യക്ഷപ്പെടും.

അതേസമയം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ്‌ ബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ബ്രഹ്മാസ്‌ത്ര'യില്‍ താരം അതിഥി വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. അടുത്തിടെ ബ്രഹ്മാസ്‌ത്രയിലെ താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്‌റ്റംബര്‍ 19നാണ് തിയേറ്ററുകളിലെത്തുക.

Also Read:എല്ലാ പൗരന്‍മാരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണം, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.