ETV Bharat / entertainment

രൺബീറിന്‍റെ നായികയായി രശ്‌മിക ; ഒന്നിക്കുന്നത് 'ആനിമലി'ല്‍

author img

By

Published : Apr 2, 2022, 4:22 PM IST

തെലുങ്ക് ചിത്രം അർജുൻ റെഡ്ഡി, അതിന്‍റെ തന്നെ ഹിന്ദി പതിപ്പായ കബീർ സിങ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വങ്കയാണ് അനിമലിന്‍റെ സംവിധാനം നിർവഹിക്കുക

Rashmika Mandanna Ranbir Kapoor movie  Animal movie ranbir kapoor  അനിമൽ  രൺബീർ കപൂർ രശ്‌മിക മന്ദാന ചിത്രം
രൺബീറിന് നായികയായി രശ്‌മിക; അനിമലിലൂടെ ഇരുവരും ഒന്നിക്കുന്നു

മുംബൈ : രൺബീർ കപൂർ നായകനാകുന്ന ക്രൈം ഡ്രാമയായ 'അനിമൽ' എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി രശ്‌മിക മന്ദാനയും. രൺബീർ കപൂറിന്‍റെ നായികയായാണ് രശ്‌മിക ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യൻ ട്രേഡ് അനലിസ്റ്റും സിനിമ നിരൂപകനുമായ തരൺ ആദർശ് ട്വിറ്ററിലൂടെയാണ് രശ്‌മിക ചിത്രത്തിൽ ജോയിൻ ചെയ്‌ത വിവരം അറിയിച്ചത്.

Rashmika Mandanna Ranbir Kapoor movie  Animal movie ranbir kapoor  അനിമൽ  രൺബീർ കപൂർ രശ്‌മിക മന്ദാന ചിത്രം
രൺബീറിന് നായികയായി രശ്‌മിക; അനിമലിലൂടെ ഇരുവരും ഒന്നിക്കുന്നു

Also Read: വെള്ളി നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ സുന്ദരിയായി ജാന്‍വി കപൂര്‍

തെലുങ്ക് ചിത്രം അർജുൻ റെഡ്ഡി, അതിന്‍റെ തന്നെ ഹിന്ദി പതിപ്പായ കബീർ സിങ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വങ്കയാണ് അനിമലിന്‍റെ സംവിധാനം നിർവഹിക്കുക. ബോബി ഡിയോളും അനിൽ കപൂറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടി-സീരിസ്, ഭദ്രകാളി പിക്ചേഴ്‌സ്, സിനി1 സ്റ്റുഡിയോസ് എന്നിവയാണ് നിർമാണം.

2023 ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.