ETV Bharat / entertainment

തമിഴ്‌, മലയാളം, കന്നഡ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചൊരു ഫ്രെയിമില്‍; രജനികാന്തിന്‍റെ ജയിലര്‍ ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍

author img

By

Published : May 5, 2023, 1:22 PM IST

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്‌കുമാറും വേഷമിടുന്ന നെല്‍സണ്‍ ദിലീപ്‌കുമാര്‍ ചിത്രം ജയിലര്‍ ഓഗസ്റ്റ് 10 പ്രദര്‍ശനത്തിനെത്തും. സണ്‍ പിക്‌ചേഴ്‌സ് ആണ് റിലീസ് തീയതി പുറത്ത് വിട്ടത്

Jailer  Rajinikanth s Jailer to release on Aug 10  Rajinikanth s Jailer  Rajinikanth upcoming movie Jailer  Rajinikanth new movie Jailer  Rajinikanth and Mohanlal in Jailer  രജനികാന്തിന്‍റെ ജയിലര്‍ ഓഗസ്റ്റ് 10ന്  രജനികാന്തിന്‍റെ ജയിലര്‍  ജയിലര്‍  രജനികാന്ത്  മോഹന്‍ലാല്‍  ജാക്കി ഷ്രോഫ്  രമ്യ കൃഷ്‌ണന്‍  തമന്ന ഭാട്ടിയ  കലാനിധി മാരന്‍  സണ്‍ പിക്‌ചേഴ്‌സ്
ജയിലര്‍ ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍

മുംബൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10ന് പ്രദര്‍ശനത്തിനെത്തുന്നു. നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് പുറത്തുവിട്ടത്. ജയിലറുടെ ടീസറും സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ പങ്കിട്ടു.

സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദളപതി വിജയ്‌യുടെ ബീസ്റ്റിന് ശേഷം സണ്‍ പിക്‌ചേഴ്‌സുമായി നെല്‍സണ്‍ ദിലീപ്‌കുമാര്‍ കൈകോര്‍ക്കുന്ന രണ്ടാമത്തെ സംരംഭമാണ് ജയിലര്‍. രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലര്‍ക്കുണ്ട്. തമിഴ്‌, മലയാളം സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ കന്നഡ സൂപ്പര്‍താരം ശിവരാജ്‌കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തമന്ന ഭാട്ടിയ ആണ് നായിക. കൂടാതെ ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ എന്നിവരും ജയിലറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റണ്ട് ശിവയുടേതാണ് സംഘട്ടനം. നയന്‍താര, ഖുഷ്‌ബു, കീര്‍ത്തി സുരേഷ് എന്നിവര്‍ ഒന്നിച്ച് 2021ല്‍ പുറത്തിറങ്ങിയ അണ്ണാത്തയാണ് രജനികാന്തിന്‍റേതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.