ETV Bharat / entertainment

'ബൗളിങിലും ബാറ്റിങിലും തീര്‍പ്പ് കല്‍പ്പിച്ച് പൃഥ്വിരാജ്‌'; ടീസര്‍ ശ്രദ്ധേയം

author img

By

Published : Aug 6, 2022, 2:15 PM IST

Theerppu teaser: തീര്‍പ്പ് ടീസര്‍ പുറത്ത്. പൃഥ്വിരാജ്‌, ഇന്ദ്രജിത്ത്, സൈജു കുറുപ്പ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഇത്.

Prithviraj starrer Theerppu  Theerppu teaser 2  തീര്‍പ്പ് കല്‍പ്പിച്ച് പൃഥ്വിരാജ്‌  Theerppu teaser  തീര്‍പ്പ് ടീസര്‍  തീര്‍പ്പിന്‍റെ പുതിയ ടീസര്‍  Theerppu tagline  Prithviraj latest movies  Prithviraj upcoming movies  പൃഥ്വിരാജ്‌  മുരളി ഗോപി  വിജയ് ബാബു
'ബൗളിങിലും ബാറ്റിങിലും തീര്‍പ്പ് കല്‍പ്പിച്ച് പൃഥ്വിരാജ്‌'; ടീസര്‍ ശ്രദ്ധേയം

Theerppu teaser 2: പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. സിനിമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യൂട്യൂബ്‌ ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

Theerppu tagline: സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. വിധി തീര്‍പ്പിലും പക തീര്‍പ്പിലും ഒരു പോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‌ ലൈനോട് കൂടിയാണ് ചിത്രം വരുന്നത്. ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ഹന്ന റെജി കോശി, വിജയ്‌ ബാബു എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

മുരളി ഗോപിയുടേതാണ് തിരക്കഥ. സിനിമയ്‌ക്കായി ഗാനരചനയും സംഗീതവും ഒരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ഗോപി സുന്ദര്‍ ആണ് പശ്ചാത്തല സംഗീതം. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ മുരളി ഗോപി, രതീഷ്‌ അമ്പാട്ട്, വിജയ്‌ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കെ.എസ്‌ സുനിലാണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

Prithviraj upcoming movies: 'കാപ്പ' ആണ് പൃഥ്വിരാജിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ആസിഫ്‌ അലിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്.

Prithviraj latest movies:'കടുവ' ആണ് പൃഥ്വിരാജിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഷാജി കൈലാസ്‌-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയ്‌ക്ക്‌ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് താരം നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

Also Read: 'തുല്യ പ്രതിഫലമെന്നതിനോട് യോജിപ്പ്' ; താരമൂല്യമാണ് ശമ്പളം തീരുമാനിക്കുന്നതെന്ന് പൃഥ്വിരാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.