ETV Bharat / entertainment

എമ്പുരാനായി പൃഥ്വിരാജിന്‍റെ ലൊക്കേഷന്‍ ഹണ്ടിങ്; യുകെയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് താരം

author img

By

Published : Apr 15, 2023, 9:41 AM IST

ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ട് എമ്പുരാന്‍ പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്

എമ്പുരാന്‍ വിദേശ ലൊക്കേഷന്‍  എമ്പുരാന്‍  പൃഥ്വിരാജ്‌ യുകെയില്‍  പൃഥ്വിരാജ്‌  Prithviraj shares Empuraan location scout image  Prithviraj shares Empuraan location scout  Lucifer  ലൂസിഫര്‍  മോഹന്‍ലാല്‍  Mohanlal  വിഷു ആശംസകള്‍  എമ്പുരാന്‍ പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്  L2E
എമ്പുരാന്‍ വിദേശ ലൊക്കേഷന്‍ കണ്ടെത്താന്‍ പൃഥ്വിരാജ്‌ യുകെയില്‍

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'എമ്പുരാനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത 'ലൂസിഫറി'ന്‍റെ തുടര്‍ ഭാഗമാണ് 'എമ്പുരാന്‍'. 'എമ്പുരാന്‍റെ' ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്.

സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 'എമ്പുരാന്' വേണ്ടി ലൊക്കേഷന്‍ കണ്ടെത്താനായി താന്‍ യുകെയില്‍ ആണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഫേസ്‌ബുക്കിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ മൂന്ന് ദിവസമായി യുകെയിലാണെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പൃഥ്വിരാജ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'മൂന്നാം ദിനം. യുകെ ലൊക്കോഷന്‍ വേട്ട.. #L2E എമ്പുരാന്‍, എല്ലാവര്‍ക്കും വിഷു ആശംസകള്‍!!!' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി ആരാധകരും രംഗത്തെത്തി. വിഷു ആശംസകളോടെ 'എമ്പുരാന്‍' ടീമിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മിക്ക ആരാധകരും. 'എമ്പുരാനായി കാത്തിരിക്കുന്നു..', 'ഇനിയും കാത്തിരിക്കാനാവില്ല', 'ഈ വാലിബന്‍റെ ഇടയ്‌ക്ക് തന്നെ വേണോ രാജു', തുടങ്ങി നിരവധി കമന്‍റുകളാണ് പൃഥ്വിരാജ് പങ്കുവച്ച പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.

അതേസമയം എമ്പുരാനായുള്ള അവസാന ഒരുക്കത്തിലാണിപ്പോള്‍ പൃഥ്വിരാജ്. ഓഗസ്‌റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്‌റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുക. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഉത്തരേന്ത്യയിലെ പ്രധാന ലൊക്കേഷനുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. വിദേശത്ത് ചിത്രീകരിക്കുന്ന സീനുകള്‍ക്കായുള്ള ലൊക്കേഷന്‍ ഹണ്ടിങ്ങിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

'ലൂസിഫര്‍' ബോക്‌സോഫിസില്‍ വന്‍ വിജയം നേടിയതോടെയാണ് 'എമ്പുരാനെ' കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 'ലൂസിഫറി'ലേത് പോലെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ 'എമ്പുരാനി'ലും ഉണ്ടാകും. 2024 പകുതിയോടെയാകും ചിത്രം തിയേറ്ററുകളിലെത്തുക.

'എമ്പുരാന്‍' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ലെന്നും വേള്‍ഡ് ചിത്രമായാണ് നിര്‍മാതാക്കള്‍ വിഭാവനം ചെയ്യുന്നത് എന്നും മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. 'എമ്പുരാന്‍' ലൂസിഫറിന്‍റെ രണ്ടാം ഭാഗമല്ലെന്നും മൂന്ന് ഭാഗങ്ങളുള്ള സീരീസിലെ രണ്ടാമത്തെ ചിത്രം ആണെന്നുമാണ് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നത്.

നേരത്തെ 'എമ്പുരാനി'ല്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കറുത്ത ടീ ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച് കയ്യില്‍ സ്‌മാര്‍ട്ട് ഫോണും പിടിച്ച് ദൂരേയ്‌ക്ക് നോക്കി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കണ്ടത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചതായിരുന്നു ഈ ചിത്രം.

സംഗീത സംവിധായകന്‍ ദീപക് ദേവും നേരത്തെ സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കുവച്ചിരുന്നു. എമ്പുരാന്‍ സിനിമയുടെ പണി തുടങ്ങിയിട്ടുണ്ട്. 'എമ്പുരാന്‍റെ പണി തുടങ്ങിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. എന്‍റെ പണി തുടങ്ങി' -ഇപ്രകാരമാണ് ദീപക് ദേവ് പറഞ്ഞത്.

Also Read: 'എമ്പുരാനില്‍ എന്‍റെ പണി തുടങ്ങി'; പുതിയ അപ്‌ഡേറ്റുമായി ദീപക് ദേവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.