ETV Bharat / entertainment

പൊട്ടിയ ചില്ലുകള്‍ നിരത്തിവച്ച ലോക ഭൂപടത്തില്‍ ഒളിഞ്ഞിരിക്കുന്ന താര പുത്രന്‍

author img

By

Published : Jul 7, 2023, 7:25 PM IST

പൊട്ടിപ്പോയ കുറച്ച് ചില്ലുകള്‍ നിരത്തിവച്ച ഒരു ലോക ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരപുത്രന്‍. പങ്കുവച്ച് നിമിഷ നേരം കൊണ്ട് പോസ്‌റ്റ് വൈറല്‍

Pranav Mohanlal shares world map picture  Pranav Mohanlal  ലോക ഭൂപടത്തില്‍ ഒളിഞ്ഞിരിക്കുന്ന താര പുത്രന്‍  പൊട്ടിയ ചില്ലുകള്‍ നിരത്തിവച്ച ലോക ഭൂപടത്തില്‍  പ്രണവ് മോഹന്‍ലാല്‍  മോഹന്‍ലാല്‍  Hridayam  ഹൃദയം  ബറോസ്  താരപുത്രന്‍  ലോക ഭൂപടം
പൊട്ടിയ ചില്ലുകള്‍ നിരത്തിവച്ച ലോക ഭൂപടത്തില്‍ ഒളിഞ്ഞിരിക്കുന്ന താര പുത്രന്‍

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ Mohanlal പോലെ മകന്‍ പ്രണവ് മോഹന്‍ലാലിനും Pranav Mohanlal ആരാധകര്‍ ഏറെയാണ്. 'ഹൃദയം' Hridayam പോലുള്ള ഹിറ്റ് സിനിമകളില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും സിനിമകളേക്കാള്‍ പ്രണവിന് ഇഷ്‌ടം യാത്രകളോടാണ്. ഒരു സാധാരണക്കാരനെ പോലെ ട്രാവല്‍ ബാഗും തൂക്കി രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ പ്രണവ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രമാണ് തരംഗമാവുന്നത്. പൊട്ടിപ്പോയ കുറച്ച് ചില്ലുകള്‍ നിരത്തിവച്ച ഒരു ലോക ഭൂപടമാണ് പ്രണവ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഭൂപടത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ സെല്‍ഫി എടുക്കുന്ന പ്രണവിനെയും കാണാം.

പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി രസകരമായ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. 'രാജ്യ സ്നേഹം ഉള്ളവനാ ഇന്ത്യയിൽ നിന്ന് തന്നെ ഫോട്ടോ എടുത്തു.' -ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്. 'ഫോട്ടോ കണ്ടിട്ട് ഇന്ത്യയിൽ പ്രണവും തെക്കേ അമേരിക്ക സൈഡിൽ ഒരു ലേഡിയും ഉണ്ട്. അയ്ശേരി നാട് കറങ്ങി അവസാനം ആളെ കണ്ടെത്തിയോ.' -മറ്റൊരാള്‍ കുറിച്ചു. 'എന്‍റെ കേരളം ഇങ്ങനെ അല്ല.', 'ഇങ്ങനെ മറഞ്ഞിരിക്കുന്നത് എന്തിനാ', -തുടങ്ങി രസകരമായ കമന്‍റുകള്‍ നീണ്ടു പോവുന്നു.

Also Read: കൂറ്റന്‍ പാറ സാഹസികമായി കയറി പ്രണവ് മോഹന്‍ലാല്‍; വീണ്ടും ഞെട്ടിച്ച് താരപുത്രന്‍, വീഡിയോ

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്‌പെയിനില്‍ ചുറ്റിക്കറങ്ങിയ പ്രണവിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌പെയിന്‍ കാഴ്‌ചകള്‍ കണ്ട് ചുറ്റിക്കറങ്ങുന്ന ചിത്രങ്ങള്‍ പ്രണവ് തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.

സ്‌പെയിനിലെ ഒരു പുരാതന കെട്ടിടത്തിന് പുറത്ത് ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രം, സ്‌പെയിനിലെ സാന്‍റോ ഡൊമിംഗോ ഡേ കല്‍സാടയില്‍ നിന്നുള്ള പ്രണവിന്‍റെ ചിത്രം തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

യാത്രകള്‍ക്ക് പുറമെ പ്രണവ് തന്‍റെ റീല്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. റോക്ക് ക്ലൈമ്പിങ്ങും സ്‌കേറ്റിങും അടക്കമുള്ള തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള ഒരു റീല്‍ വീഡിയോ ആയിരുന്നു പ്രണവ് പങ്കുവച്ചത്. വിജയത്തിലേക്ക് എത്തും മുമ്പേ വീണു പോകുന്ന പരാജിത ശ്രമങ്ങളുടെ ഒരു വീഡിയോ ആയിരുന്നു അത്.

അത്ര പെര്‍ഫക്‌ട്‌ അല്ലാത്ത നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് പ്രണവ് തന്‍റെ റീല്‍സ് പങ്കുവച്ചത്. 'ഇന്‍സ്‌റ്റഗ്രാമില്‍ കൂടുതലും കാണുന്നത് ഏറ്റവും പെര്‍ഫെക്‌ടായ നിമിഷങ്ങളാണ്. എന്നാല്‍ ഇത് പെര്‍ഫെക്‌ട്‌ അല്ലാത്ത നിമിഷങ്ങളുടേതാണ്' - ഇപ്രകാരമായിരുന്നു പ്രണവ് മോഹന്‍ലാല്‍ കുറിച്ചത്.

അടുത്തിടെ മോഹന്‍ലാലിനൊപ്പമുള്ള പ്രണവിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന 'ബറോസ്' സിനിമയുടെ ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു അത്.

കാമറയ്‌ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനായത്. സെറ്റില്‍ നില്‍ക്കുന്ന പ്രണവിനോട്, മോഹന്‍ലാല്‍ ഷോട്ട് വിവരിക്കുന്നതും കാണാം. സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന എന്നിവരും മോഹന്‍ലാലിനൊപ്പം വീഡിയോയില്‍ ഉണ്ടായിരുന്നു.

Also Read: മരം കയറിയും മല കയറിയും വെള്ളത്തില്‍ ചാടിയും സാഹസികതകളുമായി പ്രണവ്; റീല്‍സ് വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.