ETV Bharat / entertainment

'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ ; '7 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണം'; ഹര്‍ജിയുമായി നിര്‍മാതാക്കള്‍

author img

By ETV Bharat Kerala Team

Published : Nov 15, 2023, 9:58 PM IST

Dileep Thammana Movie Bandra: ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജിയുമായി നിര്‍മാതാക്കള്‍. 7 പേര്‍ക്കെതിരെയാണ് പരാതി. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ പ്രചരണം നടത്തിയെന്ന് ആരോപണം.

Plea Against YouTubers For Bandra Negative Reviews  Plea Against YouTubers  Bandra Negative Reviews  Badra Movie Producers Approach Court  നെഗറ്റീവ് റിവ്യൂ  ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ  ബാന്ദ്ര  ദിലീപ് പുതിയ ചിത്രം  തമന്ന ഭാട്ടിയ പുത്തന്‍ ചിത്രം  മലയാളം പുതിയ സിനിമ  അരുണ്‍ ഗോപി  രാമലീല  ബോളിവുഡ് നടി തമന്ന  തമന്ന ഭാട്ടിയ മലയാളത്തിലേക്ക്
Bandra Movie Producers Approach Court To Take Action Against Youtubers

തിരുവനന്തപുരം : ദിലീപും തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയില്‍. യൂട്യൂബര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ളോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്‌സ്, സായ് കൃഷ്‌ണ എന്നീ ഏഴ് പേര്‍ക്കെതിരെയാണ് പരാതി. അജിത് വിനായക ഫിലിംസാണ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. യൂട്യൂബര്‍മാര്‍ കമ്പനിക്ക് നഷ്‌ടമുണ്ടാകുന്ന തരത്തില്‍ നെഗറ്റീവ് ക്യാമ്പയിന്‍ നല്‍കിയെന്നും ഇവര്‍ക്കെതിരെ നിയമ നടപടി വേണമെന്നും അജിത് വിനായക ഫിലിംസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ സിനിമയെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്ന യൂട്യൂബർമാർക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അരുണ്‍ ഗോപിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ബാന്ദ്ര' നവംബര്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്. 'രാമലീല' എന്ന ബോക്‌സോഫിസ് ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ബാന്ദ്ര. ബോളിവുഡ് നടി തമന്നയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ്.

കുടുംബ പശ്ചാത്തലവും ആക്ഷനും ചേര്‍ത്തൊരുക്കിയ ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്. സസ്‌പെന്‍സ് ത്രില്ലര്‍ കൂടിയാണ് ബാന്ദ്ര. ചിത്രത്തില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ ബോളിവുഡ് നടിയായ താര ജാനകിയുടെ വേഷത്തിലാണ് തമന്നയെത്തുന്നത്. ഗ്യാങ്‌സ്റ്റര്‍ ഗെറ്റപ്പില്‍ ദിലീപ് വേഷമിടുന്ന ബാന്ദ്രയിലൂടെ തമന്ന ഭാട്ടിയ ആദ്യമായി മലയാള സിനിമയിലേക്ക് ചുവടുവച്ചു.

ഉദയകൃഷ്‌ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

also read: 'ബാന്ദ്ര' 'കൈതി' പോലെ, സംഗീതം മേമ്പൊടി മാത്രം; ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ സാം സി എസ്

മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂര്‍, രാജ്‌കോട്ട്, സിദ്ധാപൂര്‍, ഘോണ്ടല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സാം സി എസിന്‍റെ സംഗീതവും ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ മാഫിയ ശശി, ഫിനിക്‌സ് പ്രഭു, അന്‍പറിവ് എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.