'പെരുംകാളിയാട്ടം' ജനുവരി 19ന് തിയേറ്ററുകളിലേക്ക്

author img

By ETV Bharat Kerala Desk

Published : Jan 18, 2024, 2:17 PM IST

പെരുംകാളിയാട്ടം റിലീസ്  പെരുംകാളിയാട്ടം ജനുവരി 19ന്  perumkaliyattam release  perumkaliyattam movie 2024

Perumkaliyattam Coming Soon: സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന 'പെരുംകാളിയാട്ടം' തിയേറ്ററുകളിലേക്ക്

എംഎസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "പെരുംകാളിയാട്ടം" റിലീസിനൊരുങ്ങുന്നു. സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 19 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കലാസാഗര ഫിലിംസിന്‍റെ ബാനറിലാണ് "പെരുംകാളിയാട്ടം" ഒരുങ്ങുന്നത് (Perumkaliyattam to release on January 19).

അമൽ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ,രാഘവൻ പുറക്കാട്, ശശി കുളപ്പുള്ളി, ചന്ദ്രമോഹൻ, കൃഷ്‌ണൻ കലാഭവൻ, ഷാജി ദാമോദരൻ, എം എം പുറത്തൂർ, മാസ്റ്റർ ദേവകൃഷ്‌ണ, പൂജ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. കഴിഞ്ഞ ദിവസമാണ് "പെരുംകാളിയാട്ട"ത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

ഷാജി ദാമോദരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ശെൽവരാജ് അറുമുഖൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഭിലാഷ് വസന്തഗോപാലൻ ആണ്. സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു. ശ്യാംധർമ്മൻ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

മുജീബ് റഹ്മാൻ ആങ്ങാട്ട്, സുന്ദരൻ അങ്കത്തിൽ, റാഫി മൂലക്കൽ, റൂബി സാദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. സാദത്ത് താനൂർ ലൈൻ പ്രൊഡ്യൂസറുമാണ്. ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറായ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത് ധനരാജ് താനൂർ ആണ്.

മേക്കപ്പ് - ഷിജി താനൂർ, വസ്‌ത്രാലങ്കാരം - നിയാസ് പാരി, സ്റ്റിൽസ് - അനിൽ പേരാമ്പ്ര, ശ്രീജിത്ത് കാൻഡിഡ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിനു രാഘവ്, ആക്ഷൻ - ബ്രൂസ് ലീ രാജേഷ്, നൃത്തം - സഹീർ അബ്ബാസ്, രേണുക സലാം, പി ആർ ഒ - എ എസ് ദിനേശ്.

'ഗുരുവായൂരമ്പല നടയിൽ' ഫസ്റ്റ് ലുക്ക് പുറത്ത്: 'ജയ ജയ ജയ ജയ ഹേ' എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫുമാണ് ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത് (Prithviraj Basil Joseph starrer Guruvayoor AmbalaNadayil).

തമിഴ് ഹാസ്യതാരം യോ​ഗി ബാബു, അനശ്വര രാജൻ, നിഖില വിമൽ, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്‌ണൻ, അൻഷദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

READ MORE: വരുന്നത് ഒരു ഫാമിലി വെഡിംഗ് എന്‍റർടെയിനർ ; 'ഗുരുവായൂരമ്പല നടയിൽ' ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.