ETV Bharat / entertainment

1000 കോടിയിലേക്ക് 64 കോടിയുടെ കുറവ്; പഠാന്‍ 19 ദിന കലക്ഷന്‍ പുറത്ത്

author img

By

Published : Feb 13, 2023, 6:19 PM IST

പഠാന്‍റെ 19-ാം ദിന ബോക്‌സോഫിസ് കലക്ഷന്‍ പുറത്ത്. രാജ്യമൊട്ടാകെ മികച്ച അഭിപ്രായം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം 1000 കോടിക്ക് അരികിലെത്തി.

Pathaan box office collection  Pathaan  Pathaan collection  King Khan comeback film roars across theatres  King Khan  പഠാന്‍ 19 ദിന കലക്ഷന്‍ പുറത്ത്  1000 കോടിയിലേക്ക് 64 കോടിയുടെ കുറവ്  Pathaan 19 days collection  Pathaan will enter 1000 crores  Pathaan total box office collection  Pathaan second part  Pathaan box office fights  പഠാന്‍റെ 19ാം ദിന ബോക്‌സ്‌ ഓഫിസ് കലക്ഷന്‍  പഠാന്‍  ഷാരൂഖന്‍ ഖാന്‍  പഠാന്‍ കലക്ഷന്‍
1000 കോടിയിലേക്ക് 64 കോടിയുടെ കുറവ്

King Khan comeback film roars across theatres: ബോളിവുഡ് സൂപ്പർ സ്‌റ്റാര്‍ ഷാരൂഖ് ഖാന്‍റെ പഠാന്‍ തിയേറ്ററുകളിൽ മികച്ച രീതിയില്‍ പ്രദർശനം തുടരുകയാണ്. കിങ് ഖാന്‍റെ ആക്ഷൻ സ്‌പൈ ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറി. ലോകമ്പാടും 'പഠാന്' മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Pathaan box office collection: നിരവധി ബോളിവുഡ് ബോക്‌സോഫിസ് പരാജയങ്ങൾക്ക് ശേഷം 'പഠാനി'ലൂടെ ബോക്‌സോഫിസില്‍ ആധിപത്യം വീണ്ടെടുക്കാനൊരുങ്ങുകയാണ് ബോളിവുഡ്. സിനിമ പ്രവര്‍ത്തകര്‍ക്കും, താരങ്ങള്‍ക്കും, ആരാധകര്‍ക്കും ആശ്വാസമേകുന്നതാണ് 'പഠാന്‍റെ' ബോക്‌സോഫിസ് കലക്ഷന്‍. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം ആഴ്‌ചയിലും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

Pathaan 19 days collection: 'പഠാന്‍' നിര്‍മാതാക്കള്‍ സിനിമയുടെ 19 ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോർട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ബോക്‌സോഫിസ് കണക്കുകൾ സൂചിപ്പിക്കുന്നത്, ചിത്രം 1000 കോടി ക്ലബ്ബ്‌ കടക്കുമെന്നാണ്. 19-ാം ദിനത്തില്‍, 'പഠാന്‍' 946 കോടി രൂപ ആഗോള കലക്ഷന്‍ നേടിയിരിക്കുകയാണ്.

Pathaan will enter 1000 crores: 'പഠാന്‍' 1000 കോടി കടന്നാൽ എസ്എസ് രാജമൗലിയുടെ 'ബാഹുബലി 2', 'ആർആർആർ', യാഷിന്‍റെ 'കെജിഎഫ് 2' എന്നിവയുടെ റെക്കോഡുകള്‍ക്കൊപ്പം ഷാരൂഖ് ചിത്രവും ഇടംപിടിക്കും. യഷ്‌ രാജ് ഫിലിംസാണ് 'പഠാന്‍റെ' പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്.

Pathaan total box office collection: അതേസമയം വിദേശ വിപണിയിൽ 43.65 മില്യൺ ഡോളർ (അതായത് 358 കോടി രൂപ) ആണ് ചിത്രം നേടിയത്. 489.05 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുള്ള 'പഠാന്‍റെ' ആകെ കലക്ഷൻ. അതേസമയം കാര്‍ത്തിക് ആര്യന്‍ കൃതി സനോണ്‍ ചിത്രം 'ഷെഹ്‌സാദ' ഫെബ്രുവരി 17ഓടെ തിയേറ്ററുകളില്‍ എത്തുന്നതോടെ 'പഠാന്' ബോക്‌സോഫിസില്‍ മത്സരം കടുക്കും.

Pathaan box office fights: ഫെബ്രുവരി 10ന് നിശ്ചയിച്ചിരുന്ന 'ഷെഹ്‌സാദ'യുടെ റിലീസ് 'പഠാന്‍' കലക്ഷനെ തുടര്‍ന്ന് ഫെബ്രുവരി 17ലേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. മാര്‍വലിന്‍റെ ആന്‍ഡ്‌ മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വാണ്ടംമാനിയയാകും 'പഠാന്‍റെ' മറ്റൊരു ബോക്‌സോഫിസ് എതിരാളി.

Pathaan second part: ഷാരൂഖ് ഖാന്‍റെ ഇതുവരെയുള്ള ഏറ്റവും വിജയകരമായ ചിത്രമാണ് 'പഠാൻ'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ലോകമെമ്പാടും 8,000 സ്‌ക്രീനുകളിലാണ് 'പഠാന്‍' റിലീസ് ചെയ്‌തത്. 'പഠാന്‍റെ' വൻ വിജയത്തോടെ സിനിമയ്‌ക്ക് തുടർച്ചയുണ്ടാകുമെന്ന് ഷാരൂഖും സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും സൂചന നല്‍കിയിട്ടുണ്ട്.

Also Read: 1000 കോടിയില്‍ കണ്ണ്‌ നട്ട് പഠാന്‍; 18 ദിന ബോക്‌സോഫിസ് കലക്ഷന്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.