ETV Bharat / entertainment

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരന്‍ നടന്‍ ഫഹിം സഫര്‍

author img

By

Published : Dec 24, 2022, 12:20 PM IST

Updated : Dec 24, 2022, 12:47 PM IST

Noorin Shereef got engaged: നടി നൂറിന്‍ ഷെരീഫിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടന്‍ ഫഹിം സഫര്‍ ആണ് വരന്‍.

Noorin Shereef engaged to actor Fahim Safar  നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു  വരന്‍ നടന്‍ ഫഹിം സഫര്‍  Noorin Shereef got engaged  Noorin Shereef engagement photos  Noorin Shereef Instagram post  Noorin Shereef about her wedding  Fahim Safar about his wedding with Noorin Shereef  Noorin Shereef engaged with Fahim Safar  Noorin Shereef  Fahim Safar  Noorin Shereef wedding  Noorin Shereef engagement  നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു  നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു  വരന്‍ നടന്‍ ഫഹിം സഫര്‍  നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരാകുന്നു
നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു

Noorin Shereef got engaged: നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.

Noorin Shereef engagement photos: നൂറിന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നൂറിന്‍ തന്നെയാണ് തന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. വിവാഹ നിശ്ചയ വീഡിയോ ആണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട് താരം.

Noorin Shereef Instagram post: 'ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മ മിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.' -വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ കുറിച്ചു.

Noorin Shereef about her wedding: ദീര്‍ഘനാളായി നൂറിന്‍ ഷെരീഫും ഫഹിം സഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കും പിന്നീടത് വിവാഹത്തിലേക്കും കൊണ്ടെത്തിച്ചു. ഫഹിം ആണ് തന്നോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞതെന്നും നൂറിന്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും സിനിമയില്‍ അഭിനയിക്കുമെന്നും താരം പറയുന്നു.

Noorin Shereef engaged with Fahim Safar: 'ഞങ്ങള്‍ക്കൊരു സൗഹൃദ കൂട്ടായ്‌മ ഉണ്ട്. ഞാന്‍ നൂറിന്‍, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങ് ആണ്. അതില്‍ നിന്ന് പതിയെ പതിയെ നമ്മള്‍ ഡിസൈഡ് ചെയ്‌തു. അത്രയേ ഉള്ളൂ. ഇത്ര നാള്‍ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചിരുന്നത്.

സിനിമയില്‍ തീര്‍ച്ചയായും അഭിനയിക്കും. ഞാന്‍ അഭിനയിക്കുന്ന 'ബര്‍മുഡ' എന്നൊരു സിനിമ ഇറങ്ങാന്‍ ഉണ്ട്. രണ്ട് മൂന്ന് സിനിമകള്‍ വേറെയും ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമയും ഇറങ്ങുന്നുണ്ട്. സ്‌ക്രീപ്‌റ്റിങ്‌ ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് എഴുതുന്ന ഒരു സ്‌ക്രിപ്‌റ്റും പണിപ്പുരയിലാണ്. -നൂറിന്‍ പറഞ്ഞു.

Fahim Safar about his wedding with Noorin Shereef: 'പ്രണയം പറഞ്ഞ ശേഷം നൂറിന്‍റെ മറുപടിക്കായി സമയമെടുത്തൂ എന്നാണ് ഫഹിം പറയുന്നത്. എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. ദൂരെ നിന്നെല്ലാം ആളുകള്‍ വന്നിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി തീരുമാനിച്ച പരിപാടിയാണ്. അതില്‍ എല്ലാവരും വന്നതില്‍ സന്തോഷമുണ്ട്. പ്രണയം പറഞ്ഞ ശേഷം നൂറിന്‍റെ മറുപടിക്ക് കുറച്ച് സമയമെടുത്തു. എന്നാലും ഇപ്പോള്‍ ഓക്കെ ആയല്ലോ' - ഫഹിം പറഞ്ഞു.

കൊല്ലം സ്വദേശിയാണ് നൂറിന്‍ ഷെരീഫ്. നര്‍ത്തകിയായ നൂറിന്‍ ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഒമര്‍ ലുലുവിന്‍റെ 2017ല്‍ പുറത്തിറങ്ങിയ 'ചങ്ക്‌സ്‌' ആയിരുന്നു നൂറിന്‍റെ അരങ്ങേറ്റ ചിത്രം. പിന്നീട് ഒമര്‍ ലുലുവിന്‍റെ തന്നെ 'ഒരു അഡാര്‍ ലവ്‌', 'ധമാക്ക' എന്നീ സിനിമകളിലും നൂറിന്‍ അഭിനയിച്ചു. 'ജൂണ്‍', 'മാലിക്', 'മധുരം', 'ഗാങ്‌സ്‌ ഓഫ്‌ 18' തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനാണ് ഫഹിം.

Also Read: കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല; കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്

Last Updated : Dec 24, 2022, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.