ETV Bharat / entertainment

'ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും'; മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ

author img

By

Published : Jan 22, 2023, 11:53 AM IST

Nilambur Ayisha about Manju Warrier movie Ayisha  Nilambur Ayisha about Manju Warrier movie  Ayisha  Manju Warrier movie Ayisha  Nilambur Ayisha about Ayisha  Nilambur Ayisha watches Ayisha  മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ  ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ  നിലമ്പൂര്‍ ആയിഷ  മഞ്ജു വാര്യര്‍  ആയിഷ  Ayisha based on Nilambur Ayisha life story  Manju Warrier replies to Nilambur Ayisha s comment  Nilambur Ayisha early life  Nilambur Ayisha as an actor  Nilambur Ayisha acting career  First Muslim drama actor belongs to Kerala  Nilambur Ayisha as Khaddama in Riyadh  Nilambur Ayisha awards and achievements  Nilambur Ayisha survived religious hate
മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ

തന്‍റെ കഷ്‌ടപ്പാടുകളും ദുരന്ത കാലവുമെല്ലാം മഞ്ജു വാര്യര്‍ വളരെ കൃത്യമായി അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് നിലമ്പൂര്‍ ആയിഷ

Nilambur Ayisha watches Ayisha: മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ആയിഷ' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ചിത്രം കാണാന്‍ നടി നിലമ്പൂര്‍ ആയിഷയും എത്തിയിരുന്നു. മഞ്ജു വാര്യര്‍, സംവിധായകന്‍ അമീര്‍ പള്ളിക്കല്‍, സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ എന്നിവരും ആയിഷക്കൊപ്പം ഉണ്ടായിരുന്നു.

Ayisha based on Nilambur Ayisha life story: നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ ആധാരമാക്കിയുള്ളതാണ് മഞ്ജു വാര്യര്‍ നായികയായെത്തിയ 'ആയിഷ'. 1950കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതമാണ് മഞ്ജു വാര്യര്‍ നായികയായ ചിത്രത്തിന്‍റേത്.

Nilambur Ayisha about Ayisha: 'ആയിഷ കണ്ടപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഞാന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് തോന്നി. ഒരുപാട് കഷ്‌ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെ കൃത്യമായി അവതരിപ്പിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും - നിലമ്പൂര്‍ ആയിഷ പറഞ്ഞു.

Manju Warrier replies to Nilambur Ayisha s comment: കലാകാരന്‍മാര്‍ക്ക് മരണമില്ല എന്നാണ് നിലമ്പൂര്‍ ആയിഷയുടെ പ്രതികരണത്തിന് മഞ്ജു വാര്യര്‍ മറുപടി നല്‍കിയത്. നിലമ്പൂര്‍ ആയിഷ പറഞ്ഞ വാക്കുകള്‍ കേട്ട് സന്തോഷം തോന്നിയെന്നും നമ്മളൊക്കെ ഭാഗ്യം ചെയ്‌ത ജന്മങ്ങളാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Nilambur Ayisha early life: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ 1935ലായിരുന്നു ആയിഷയുടെ ജനനം. ആയിഷയ്‌ക്ക് കലയില്‍ അതീവ താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. 13ാം വയസ്സില്‍ 47 വയസ്സുള്ള പുരുഷനെ ആയിഷയ്‌ക്ക് വിവാഹം കഴിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ചാം ദിനം ആ ബന്ധം വേര്‍പിരിഞ്ഞു. എങ്കിലും അതിലൊരു പെണ്‍കുഞ്ഞ്‌ പിറന്നിരുന്നു.

Nilambur Ayisha as an actor: കേരളത്തിലെ കലാ സാംസ്‌കാരിക മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നിലമ്പൂര്‍ ആയിഷ. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ നാടക നടിയാണ് അവര്‍. സമുദായത്തിന്‍റെ എതിര്‍പ്പുകളെ മറികടന്ന് നാടക ലോകത്ത് തന്‍റേതായൊരിടം നേടിയെടുത്ത നടി കൂടിയാണ് ആയിഷ. കേരളത്തിന് പുറത്തും ആയിഷ ആയിരക്കണക്കിന് വേദികളില്‍ വ്യത്യസ്‌ത കഥാപാത്രങ്ങളായി നിറഞ്ഞാടി.

Nilambur Ayisha acting career: മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 1950കളുടെ തുടക്കത്തില്‍ നാടക രംഗത്തേയ്‌ക്ക് കടന്നുവന്നതാണ് നിലമ്പൂര്‍ ആയിഷ. അന്ന് കലാ രംഗത്തെ മുസ്ലിം വനിതകളുടെ മുന്നേറ്റത്തിനായി ആയിഷ ഊര്‍ജ്ജം പകര്‍ന്നിരുന്നു. നിലമ്പൂര്‍ യുവജന കലാസമിതിയുടെ 'ജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്ക്' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ നാടകത്തിന്‍റെ രചയിതാവ് ഇ.കെ അയമു ആയിരുന്നു ആയിഷയെ നാടകത്തിലേക്ക് ക്ഷണിച്ചത്.

First Muslim drama actor belongs to Kerala: 'രക്ഷിക്കാന്‍ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ട' എന്നത് ആയിഷ തന്‍റെ 16ാം വയസ്സില്‍ ദൃഢതയോടെ പറഞ്ഞ വാക്കുകളാണ്. മുസ്ലിം സ്‌ത്രീ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. 'മുസ്ലിം സ്‌ത്രീ നാടകത്തിലേക്കല്ല, നരകത്തിലേയ്‌ക്കാണ്' എന്ന മുദ്രാവാക്യങ്ങള്‍ ആയിഷയ്‌ക്കെതിരെ ഉയര്‍ന്നു. സാമൂഹിക വിലക്കും നേരിടേണ്ടി വന്നിരുന്നു.

Nilambur Ayisha survived religious hate: ഒരുപാട് എതിര്‍പ്പുകളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. നാദാപുരത്തുവച്ചുള്ള നാടകാവതരണത്തിനിടെ ചില മതയാഥാസ്ഥികരുടെ കല്ലേറില്‍ പരിക്കേറ്റു. എന്നാല്‍ നെറ്റിയില്‍ നിന്ന് ചോര ഒലിച്ചിറങ്ങുമ്പോഴും ആയിഷ അഭിനയം തുടര്‍ന്നു. മഞ്ചേരിയില്‍ അഭിനയിച്ച് കൊണ്ടിരിക്കെ ഒരുകൂട്ടര്‍ ആയിഷയെ വെടിവച്ചു. അന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മറ്റൊരിടത്ത് മേക്കപ്പ് മുറിയില്‍ അതിക്രമിച്ചുകയറി ആയിഷയുടെ മുഖത്തടിച്ചു.

Nilambur Ayisha as Khaddama in Riyadh: "സാമ്പത്തിക സ്ഥിതി മോശയമായിരുന്നതിനാല്‍ ആയിഷ കലാരംഗം വിട്ട് 19 ഓളം വര്‍ഷം റിയാദില്‍ ഗദ്ദാമയായി കഴിഞ്ഞിരുന്നു. നിലമ്പൂര്‍ ആയിഷ ഗദ്ദാമയായി റിയാദില്‍ പോയ സമയത്തെ അവരുടെ ജീവിതവും അനുഭവങ്ങളുമാണ് ആമിര്‍ പള്ളിക്കല്‍ മഞ്ജു വാര്യരിലൂടെ 'ആയിഷ' എന്ന സിനിമയില്‍ ദൃശ്യവത്കരിച്ചത്.

Nilambur Ayisha played in films also: നാടകത്തില്‍ മാത്രമല്ല, സിനിമയിലും വേഷമിട്ടിരുന്നു ആയിഷ. 'കണ്ടം ബെച്ച കോട്ട്', 'സുബൈദ', 'കുട്ടികുപ്പായം', 'ഓളവും തീരവും', 'കുപ്പിവള' തുടങ്ങിയവയാണ് ആയിഷ വേഷമിട്ട സിനിമകള്‍. ഏറ്റവും ഒടുവിലായി 2022ല്‍ പുറത്തിറങ്ങിയ 'വണ്ടര്‍ വുമണ്‍' എന്ന സിനിമയിലും അഭിനയിച്ചു.

Also Read: റിലീസിനൊരുങ്ങി! ആയിഷയിലെ അറബിക് ഗാനം പുറത്ത്

Nilambur Ayisha awards and achievements: നിരവധി പുരസ്‌കാരങ്ങളാണ് നിലമ്പൂര്‍ ആയിഷയെ തേടിയെത്തിയിട്ടുള്ളത്. 2002ലെ മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള എസ്.എല്‍.പുരം സദാനന്ദന്‍ പുരസ്‌കാരം, 2011ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, 2011ല്‍ പ്രേംജി അവാര്‍ഡ് തുടങ്ങിയവയാണ് പ്രധാന അംഗീകാരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.