മുംബൈ: സൽമാൻ ഖാനെ ഇ-മെയിൽ വഴി ഭീഷണിപ്പെടുത്തിയതിന് ഗുണ്ടാസംഘത്തലവൻമാരായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ബ്രാർ എന്നിവർക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 506 (2), 120 (ബി), 34 എന്നിവ പ്രകാരം ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഭീഷണിയെ തുടർന്ന് സൽമാന്‍റെ മുംബൈയിലെ വസതിക്ക് പുറത്ത് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിഹാർ ജയിലിൽ നിന്ന് ബിഷ്‌ണോയി അടുത്തിടെ നൽകിയ അഭിമുഖത്തിൽ സൽമാൻ ഖാനെ അവസാനിപ്പിക്കുന്നതാണ് തൻ്റെ ജീവിത ലക്ഷ്യമെന്ന് ബിഷ്‌ണോയ് പരാമർശിക്കുകയുണ്ടായി, ഇതിനെ ശരിവയ്‌ക്കുന്നതാണ് ഇപ്പോഴത്തെ ഭീഷണി. ബാന്ദ്ര പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ പ്രകാരം, ശനിയാഴ്‌ച ഉച്ചയോടെ സൽമാൻ ഖാൻ്റെ ഓഫിസിൽ ഉപയോഗിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഭീഷണി അയക്കുകയായിരുന്നു. മോഹിത് ഗാർഗിന്‍റെ ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
-
Mumbai Police beefs up security outside actor Salman Khan's house after he received threats by email, Bandra Police registered a case under sections 506(2),120(b) & 34 of IPC.
— ANI (@ANI) March 19, 2023 " class="align-text-top noRightClick twitterSection" data="
Earlier on Saturday, Mumbai Police booked jailed gangsters Lawrence Bishnoi, Goldie Brar & Rohit Garg… https://t.co/XujH67eTbC
">Mumbai Police beefs up security outside actor Salman Khan's house after he received threats by email, Bandra Police registered a case under sections 506(2),120(b) & 34 of IPC.
— ANI (@ANI) March 19, 2023
Earlier on Saturday, Mumbai Police booked jailed gangsters Lawrence Bishnoi, Goldie Brar & Rohit Garg… https://t.co/XujH67eTbCMumbai Police beefs up security outside actor Salman Khan's house after he received threats by email, Bandra Police registered a case under sections 506(2),120(b) & 34 of IPC.
— ANI (@ANI) March 19, 2023
Earlier on Saturday, Mumbai Police booked jailed gangsters Lawrence Bishnoi, Goldie Brar & Rohit Garg… https://t.co/XujH67eTbC
ഭീഷണി സന്ദേശം: 'നിങ്ങളുടെ ബോസ് സൽമാൻ ഖാനുമായി ഗോൾഡി ഭായ്ക്ക് സംസാരിക്കണം, അഭിമുഖം അവൻ കണ്ടുകാണുമല്ലോ, ഇല്ലെങ്കിൽ കാണാൻ പറഞ്ഞേക്കൂ. ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കണമെങ്കിൽ സംസാരിക്കാൻ വരാൻ പറയൂ. നേരിട്ട് സംസാരിക്കാൻ വരാൻ പറയൂ. ഇപ്പോൾ സമയമുള്ളതുകൊണ്ട് ഞാൻ പറഞ്ഞു. അടുത്ത തവണ ഇത് നിങ്ങൾക്ക് ഒരു ഞെട്ടലായിരിക്കും'.
അടുത്തിടെ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, സൽമാൻ ഖാനെ കൊല്ലുക എന്നതാണ് തന്‍റെ ജീവിതലക്ഷ്യം എന്ന് ബിഷ്‌ണോയ് പരാമർശിച്ചിരുന്നു, കൃഷ്‌ണമൃഗത്തെ കൊന്നുവെന്നാരോപിച്ച് ബിഷ്‌ണോയി സമൂഹത്തോട് താരം മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ വിഷയം അവസാനിക്കൂ എന്നും ഇയാള്‍ കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ മാപ്പ് പറയേണ്ടി വരും: ‘സൽമാൻ ഖാൻ മാപ്പ് പറയേണ്ടി വരും. അവൻ ഞങ്ങളുടെ ബിക്കാനീറിലെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. സൽമാൻ ഖാനെ കൊല്ലുക എന്നതാണ് എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം. സൽമാൻ ഖാന്‍റെ സുരക്ഷ നീക്കിയാൽ ഉടൻ ഞാൻ കൊല്ലും. അദ്ദേഹം (സൽമാൻ ഖാൻ) മാപ്പ് പറഞ്ഞാൽ കാര്യം അവിടെ അവസാനിക്കും. സൽമാൻ അഹങ്കാരിയാണ്, മൂസ് വാലയും അങ്ങനെത്തന്നെയായിരുന്നു. സൽമാൻ ഖാന്‍റെ ഈഗോ രാവണനേക്കാൾ വലുതാണ്’, ഗുണ്ടാത്തലവൻ കൂട്ടിച്ചേർത്തു.
കൃഷ്‌ണമൃഗത്തെ കൊന്നുകൊണ്ട് സൽമാൻ ഖാൻ തൻ്റെ സമുദായത്തെ അപമാനിച്ചെന്ന് ബിഷ്‌ണോയ് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി. ‘ഞങ്ങളുടെ സമുദായത്തിന് സൽമാൻ ഖാനോട് ദേഷ്യമുണ്ട്. അവൻ എന്‍റെ സമൂഹത്തെ അപമാനിച്ചു, ഇയാൾക്കെതിരെ കേസെടുത്തെങ്കിലും അദ്ദേഹം മാപ്പ് പറയാൻ തയ്യാറായില്ല. അദ്ദേഹം ക്ഷമാപണം നടത്തിയില്ലെങ്കിൽ, അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുക.ഞാൻ മറ്റാരെയും ആശ്രയിക്കില്ല’. ബിഷ്‌ണോയ് കൂട്ടിച്ചേർത്തു.
also read: 'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്