ETV Bharat / entertainment

Maamannan release| 'മാമന്നൻ' റിലീസ് നാളെ; മാരി സെൽവരാജ് മാജിക്കിനായി കാത്ത് സിനിമ ലോകം

author img

By

Published : Jun 28, 2023, 12:44 PM IST

Maamannan  Mari Selvaraj Maamannan movie release  Mari Selvaraj  Maamannan movie release  Mari Selvaraj movie release  Mari Selvaraj movie  Vadivelu  ഉദയനിധി സ്റ്റാലിൻ  ഫഹദ് ഫാസിൽ  കീർത്തി സുരേഷ്  Keerthy Suresh  Fahadh Faasil  Udhayanidhi Stalin  വടിവേലു  മാമന്നന്‍  മാരി സെൽവരാജ് സിനിമ  മാരി സെൽവരാജ് മാമന്നൻ  മാമന്നൻ റിലീസ് നാളെ  മാമന്നൻ റിലീസ്  മാമന്നൻ നാളെ  തമിഴ് ചിത്രം
'മാമന്നൻ' റിലീസ് നാളെ; മാരി സെൽവരാജ് 'മാജിക്കി'നായി കാത്ത് സിനിമ ലോകം

'മാമന്നൻ' നാളെ (ജൂൺ 29 വ്യാഴം) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയ തമിഴ് ചിത്രമാണ് 'മാമന്നന്‍' (Maamannan). സംവിധായകന്‍റെ കോളത്തിന് നേരെ തെളിഞ്ഞുകാണുന്ന മാരി സെല്‍വരാജ് (Mari Selvaraj) എന്ന പേര് മാത്രം മതിയാകും സിനിമക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമാണെന്ന് അളക്കാൻ. ഏതായാലും സിനിമാസ്വാദകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 'മാമന്നൻ' എത്തുകയാണ്.

നാളെ (ജൂൺ 29) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദർശനത്തിനെത്തും. സിനിമയില്‍ വടിവേലു (Vadivelu), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin), ഫഹദ് ഫാസിൽ (Fahadh Faasil), കീർത്തി സുരേഷ് (Keerthy Suresh) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലനായാണ് മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്.

അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാണികളെ കോരിത്തരിപ്പിക്കുന്ന ട്രെയിലർ അവരെ ആകാംക്ഷയുടെയും അമ്പരപ്പിന്‍റെയും കൊടുമുടിയില്‍ എത്തിച്ചാണ് അവസാനിക്കുന്നത്. തമിഴകത്തെ ഹാസ്യരംഗത്ത് പതിറ്റാണ്ടുകളായി മുടിചൂടാ മന്നനായി തുടരുന്ന വടിവേലുവിന്‍റെ ഇന്നുവരെ കാണാത്ത വേറിട്ട പ്രകടനമാകും മാമന്നനില്‍ ഉണ്ടാവുകയെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.

READ ALSO: വടിവേലുവിന്‍റെ 'മാമന്നൻ'; മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി ഫഹദ്, കാണാം ട്രെയിലർ

വടിവേലുവിന്‍റെ ഇന്നോളമുള്ള കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാകും 'മാമന്ന'നിലേത് എന്നതിലും തർക്കമുണ്ടാവില്ല. പ്രതി നായക വേഷത്തിലുള്ള ഫഹദിന്‍റെ പ്രകടനവും അസാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് 'മാമന്നൻ'.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്രാനുഭവം സമ്മാനിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. കാലത്തോടും വ്യവസ്ഥിതിയോടും തന്‍റെ സിനിമകളിലൂടെ നിരന്തരം കലഹിച്ചു കൊണ്ടേയിരിക്കുന്ന സംവിധായകനാണ് അദ്ദേഹം. 'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നി മികവുറ്റ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രമാണ് 'മാമന്നന്‍'.

തമിഴ്‌നാട്ടിലെ ജാതി രാഷ്‌ട്രീയം പ്രമേയമാക്കിയ തന്‍റെ മുന്‍കാല സിനിമകൾക്ക് സമാനമായ കഥാപശ്ചാത്തലമാണ് 'മാമന്നനി'ലും മാരി സെല്‍വരാജ് തുടരുന്നതെന്നാണ് സൂചന. ചിത്രം ശക്തമായ രാഷ്‌ട്രീയമാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. വടിവേലുവിന്‍റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റാലിനൊപ്പം വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കും നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നതും 'മാമന്ന'ന്‍റെ സവിശേഷതയാണ്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ആയ റെഡ് ജയന്‍റ് ആണ് നിർമാണം.

U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 'ആര്‍ആര്‍ആര്‍, വിക്രം, ഡോണ്‍, വേന്ത് തനിന്തത് കാട്, വിടുതലൈ' തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്‌ത ഷിബു തമീൻസിന്‍റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. തേനി ഈശ്വർ ആണ് മാമന്നന്‍റെ ഛായാഗ്രാഹകൻ.

READ MORE: Maamannan Movie| മാമന്നന്‍ സെന്‍സറിങ് പൂര്‍ത്തിയായി; ഉദയനിധി ഫഹദ് ചിത്രം തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.