ETV Bharat / entertainment

അജിത്തിന്‍റെ തുനിവില്‍ കണ്‍മണി ആയി മഞ്ജു വാര്യര്‍; പോസ്‌റ്റര്‍ ശ്രദ്ധേയം

author img

By

Published : Dec 31, 2022, 12:12 PM IST

Thunivu character poster: തുനിവിലെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിലെ മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്.

Manju Warrier as Kanmani in Thunivu movie  Manju Warrier as Kanmani  Kanmani in Thunivu movie  Manju Warrier  Kanmani  Thunivu  Ajith Kumar  അജിത്തിന്‍റെ കണ്‍മണി ആയി മഞ്ജു വാര്യര്‍  കണ്‍മണി ആയി മഞ്ജു വാര്യര്‍  മഞ്ജു വാര്യര്‍  അജിത്ത്  അജിത്ത് കുമാര്‍  തുനിവ്  തുനിവിലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  ക്യാരക്‌ടര്‍ പോസ്‌റ്റര്‍  മഞ്ജുവിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  തുനിവിലെ മഞ്ജുവിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Thunivu character poster  അജിത് ചിത്രമാണ് തുനിവ്
അജിത്തിന്‍റെ കണ്‍മണി ആയി മഞ്ജു വാര്യര്‍

പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് 'തുനിവ്'. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കുമായുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ 'തുനിവി'ലെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിലെ നായികയായെത്തുന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. കണ്‍മണി എന്ന കഥാപാത്രത്തെയാണ് 'തുനിവി'ല്‍ താരം അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ തന്നെയാണ് പോസ്‌റ്റര്‍ പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ്‌ ചിത്രമാണ് 'തുനിവ്'. ധനുഷ് നായകനായെത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്‍റെ അരങ്ങേറ്റ തമിഴ്‌ ചിത്രം.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുഗു നടന്‍ അജയ്‌ എന്നിവും സുപ്രധാന വേഷങ്ങളിലെത്തും. 'നേര്‍കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം അജിത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'.

ബോണി കപൂറാണ് സിനിമയുടെ നിര്‍മാണം. നടനും നിര്‍മാതാവും മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവീസാണ് 'തുനിവി'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നീരവ് ഷാ- ഛായാഗ്രഹണം, വിജയ് വേലുക്കുട്ടി-എഡിറ്റിംഗ്. സുപ്രീം സുന്ദര്‍-ആക്ഷന്‍ സംവിധായകന്‍.

തിയേറ്ററുകളിലെത്തിയ ശേഷം ചിത്രം ഒടിടിയിലും റിലീസിനെത്തും. നെറ്റ്‌ഫ്ലിക്‌സിനാണ് 'തുനിവി'ന്‍റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. വിജയ്‌യുടെ 'വാരിസി'നൊപ്പം പൊങ്കല്‍ റിലീസായാണ് 'തുനിവും' തിയേറ്ററുകളിലെത്തുക. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Also Read: ട്രെന്‍ഡായി 'ചില്ല ചില്ല...' തകര്‍പ്പന്‍ നൃത്ത ചുവടുകളുമായി അജിത്തും മഞ്ജു വാര്യരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.