ETV Bharat / entertainment

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതല്‍', ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്

author img

By

Published : Oct 18, 2022, 9:42 PM IST

Updated : Oct 19, 2022, 12:33 PM IST

ഒരു പതിറ്റാണ്ടിനുശേഷം തമിഴ്‌ നടി ജ്യോതിക വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ മമ്മൂട്ടി - ജിയോ ബേബി ചിത്രത്തിനുണ്ട്

Mammootty new Movie Kaathal First Look  Mammootty new Movie Kaathal First Look Released  മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍  ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്  മമ്മൂട്ടി  ജിയോ ബേബി  ജ്യോതിക  Mammootty  jyothika  jio baby  മമ്മൂട്ടി ജ്യോതിക കാതല്‍  Mammootty Jyothika Kathal
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍, ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് പിന്നാലെ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം കാതല്‍ ഫസ്‌റ്റ്ലുക്ക് പുറത്ത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ജിയോ ബേബിയാണ് സിനിമ ഒരുക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജ്യോതിക വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമയുടെ നിര്‍മാണം. കാതല്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

ചിത്രീകരണം ഒക്‌ടോബര്‍ 20ന്: ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് വിതരണം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ജിയോ ബേബി മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥ. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒക്‌ടോബര്‍ 20ന് കൊച്ചിയിലാണ് കാതലിന്‍റെ ചിത്രീകരണം ആരംഭിക്കുക.

  • " class="align-text-top noRightClick twitterSection" data="">

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. സിനിമ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്‍റര്‍നാഷണല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിസാം ബഷീറിന്‍റെ സംവിധാനത്തില്‍ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രവും ഈ ബാനറില്‍ പുറത്തിറങ്ങി. റോഷാക്കിന്‍റെ വിജയത്തിന് പിന്നാലെയാണ് മമ്മൂട്ടി - ജിയോ ബേബി കൂട്ടുകെട്ടില്‍ കാതല്‍ വരുന്നത്.

Last Updated : Oct 19, 2022, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.