ETV Bharat / entertainment

കാന്‍ ഫിലിം ഫെസ്‌റ്റില്‍ തിളങ്ങാന്‍ 'റോക്കട്രി ദ നമ്പി ഇഫക്‌ട്‌'

author img

By

Published : May 6, 2022, 6:59 PM IST

Rocketry The Nambi Effect world premier: കാന്‍ ഫിലിം ഫെസ്‌റ്റില്‍ രാജ്യത്തിന്‍റെ ഔദ്യോഗിക എന്‍ട്രി ആയി 'റോക്കട്രി ദ നമ്പി ഇഫക്‌ട്‌'.

Rocketry The Nambi Effect world premier  Madhavan starrer Rocketry The Nambi Effect  കാന്‍ ഫിലിം ഫെസ്‌റ്റില്‍ തിളങ്ങാന്‍ 'റോക്കട്രി ദ നമ്പി ഇഫക്‌ട്‌'  രാജ്യത്തിന്‍റെ ഔദ്യോഗിക എന്‍ട്രി ആയി 'റോക്കട്രി ദ നമ്പി ഇഫക്‌ട്‌  Rocketry The Nambi Effect  theatre release  Shah Rukh Surya in Rocketry The Nambi Effect  Nambi Narayanan biopic  Rocketry The Nambi Effect shooting
കാന്‍ ഫിലിം ഫെസ്‌റ്റില്‍ തിളങ്ങാന്‍ 'റോക്കട്രി ദ നമ്പി ഇഫക്‌ട്‌'

Rocketry The Nambi Effect world premier: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞാന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'റോക്കട്രി- ദ നമ്പി ഇഫക്‌ട്‌'. ചിത്രത്തിന്‍റെ വേള്‍ഡ്‌ പ്രീമിയര്‍ മെയ്‌ 19ന്‌ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ നടക്കും. രാജ്യത്തിന്‍റെ ഔദ്യോഗിക എന്‍ട്രി ആയാണ് സിനിമ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്‌ കേന്ദ്രമന്ത്രി താക്കൂര്‍ അറിയിച്ചു.

ഇന്ത്യ-ഫ്രഞ്ച്‌ നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ത്യയ്‌ക്ക്‌ കണ്‍ട്രി ഓഫ്‌ ഓണര്‍ ബഹുമതി നല്‍കി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്‌. ഇന്ത്യന്‍ സിനിമയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

Rocketry The Nambi Effect theatre release: 2022 ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാനിരിക്കെയാണ് ചിത്രം ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്‌. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവനാണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്‌. മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നതും. കഥാപാത്രത്തിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Shah Rukh Surya in Rocketry The Nambi Effect: ഷാരൂഖ്‌ ഖാനും സൂര്യയും സിനിമയില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്‌. മലയാളി താരം ദിനേഷ്‌ പ്രഭാകറും സുപ്രധാന വേഷത്തിലെത്തും. വിന്‍സന്‍റ്‌ റിയോറ്റ, ഫിലിസ്‌ ലോഗന്‍, റോണ്‍ ഡൊനാഷേ തുടങ്ങി ഹോളിവുഡ്‌ താരങ്ങളും രവി രാഘവേന്ദ്ര, രജത്‌ കപൂര്‍, മിഷ ഖോഷല്‍, കാര്‍ത്തിക്‌ കുമാര്‍, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി ബോളിവുഡ്‌ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

Nambi Narayanan biopic: നമ്പി നാരായണ്‍ എന്ന ശാസ്‌ത്രജ്‌ഞന്‍റെ വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വ്യാജ ചാരക്കേസ്‌ എത്രത്തോളം ബാധിച്ചുവെന്നാണ് ചിത്രം പറയുന്നത്‌. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെയും ഇത്‌ എങ്ങനെ ബാധിച്ചുവെന്ന്‌ ചിത്രം ചര്‍ച്ച ചെയ്യുന്നു. പ്രമുഖ മലയാള വ്യവസായി ഡോ.വര്‍ഗീസ്‌ മൂലന്‍റെ വര്‍ഗീസ്‌ മൂലന്‍ പിക്‌ച്ചേഴ്‌സ്‌, ആര്‍.മാധവന്‍റെ ട്രൈകളര്‍ ഫിലിംസ്‌, ഹോളിവുഡ്‌ പ്രൊഡക്ഷൻ കമ്പനിയായ 27ത്‌ ഇന്‍വെസ്‌റ്റ്‌മെന്‍റ്‌സ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Rocketry The Nambi Effect shooting: ഒരേസമയം തമിഴ്‌, ഇംഗ്ലീഷ്‌ ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്ക്‌, കന്നഡ ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. അറബിക്‌, ഫ്രഞ്ച്‌, റഷ്യന്‍, സ്‌പാനിഷ്‌, ജാപ്പനീസ്‌, ജര്‍മ്മന്‍ തുടങ്ങീ വിദേശ ഭാഷകളിലും ചിത്രമെത്തും. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്‌. ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ, കാനഡ, ജോര്‍ജിയ, സെര്‍ബിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്‌.

Also Read: രാജ്യത്തിന് ഒരിക്കല്‍ കൂടി അഭിമാനമായി മാധവനിന്‍റെ മകന്‍ വേദാന്ത്‌

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.