ETV Bharat / entertainment

Padmini movie| പ്രണയിച്ച് കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും; 'പദ്‌മിനി' ഗാനം പുറത്ത്

author img

By

Published : Jun 30, 2023, 7:57 PM IST

Kunchacko Boban starrer Padmini  Kunchacko Boban  Padmini  Padmini movie song  Padminiye video song released  Padminiye video song  Padminiye song  Padmini song  പ്രണയിച്ച് കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും  കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും  മഡോണ സെബാസ്‌റ്റ്യന്‍  കുഞ്ചാക്കോ ബോബന്‍  പദ്‌മിനിയിലെ പദ്‌മിനിയെ ഗാനം പുറത്ത്  പദ്‌മിനിയെ ഗാനം പുറത്ത്  പദ്‌മിനിയിലെ പദ്‌മിനിയെ ഗാനം  പദ്‌മിനിയെ ഗാനം  പദ്‌മിനിയിലെ രണ്ടാമത്തെ ഗാനം പുറത്ത്  പദ്‌മിനിയിലെ രണ്ടാമത്തെ ഗാനം  സെന്ന ഹെഗ്‌ഡെ  Senna Hegde  Madonna Sebastian  Love You Muthe  അപര്‍ണ ബാലമുരളി  Aparna Balamurali  Vincy Aloshious  വിന്‍സി അലോഷ്യസ്  Thinkalazhcha Nishchayam  തിങ്കളാഴ്‌ച നിശ്ചയം
പ്രണയിച്ച് കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനും

പദ്‌മിനിയിലെ രണ്ടാമത്തെ ഗാനം പുറത്ത്. പദ്‌മിനിയെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനും മഡോണ സെബാസ്‌റ്റ്യനുമാണ് ഗാനരംഗത്തില്‍

കുഞ്ചാക്കോ ബോബനെ Kunchacko Boban നായകനാക്കി സെന്ന ഹെഗ്‌ഡെ Senna Hegde സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പദ്‌മിനി' Padmini. 'പദ്‌മിനി'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പദ്‌മിനിയെ Padminiye video song എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കുഞ്ചാക്കോ ബോബന്‍റെയും മഡോണ സെബാസ്‌റ്റ്യന്‍റെയും Madonna Sebastian പ്രണയ നിമിഷങ്ങളാണ് 3.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍. ടിറ്റോ പി തങ്കച്ചന്‍റെ വരികള്‍ക്ക് ജേക്‌സ്‌ ബിജോയ്‌യുടെ Jakes Bejoy സംഗീതത്തില്‍ സച്ചിന്‍ വാര്യര്‍ ആണ് ഗാനാലാപനം. 'പദ്‌മിനി'യിലെ രണ്ടാമത്തെ ഗാനമാണിത്.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ പദ്‌മിനിയിലെ 'ലൗ യൂ മുത്തേ' Love You Muthe എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനും വിദ്യാധരന്‍ മാസ്‌റ്ററും ചേര്‍ന്ന് ആലപിച്ച 'ലൗ യു മുത്തേ' ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഈ ഗാനത്തിന്‍റെ സംഗീതവും ജേക്‌സ്‌ ബിജോയ് ആണ്.

കുഞ്ചാക്കോ ബോബന്‍, മഡോണ സെബാസ്‌റ്റ്യന്‍ എന്നിവരെ കൂടാതെ അപര്‍ണ ബാലമുരളിയും Aparna Balamurali ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിന്‍സി അലോഷ്യസും Vincy Aloshious സിനിമയിലെ നായികമാരില്‍ ഒരാളാണ്. ഗണപതി, സജിന്‍ ചെറുകയില്‍, ആരിഫ് സലിം, ആനന്ദ് മന്‍മഥന്‍, ഗോകുലന്‍, സീമ ജി നായര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ജൂലൈ ഏഴിനാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

ദീപു പ്രദീപാണ് തിരക്കഥ. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ്‌ കൃഷ്‌ണ, സുവിന്‍ കെ വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്രീരാജ് രവീന്ദ്രന്‍-ഛായാഗ്രഹണം. മനു ആന്‍റണി- എഡിറ്റിങ്. കലാസംവിധാനം - അര്‍ശാദ് നക്കോത്ത്, കോസ്‌റ്റ്യൂം ഡിസൈനര്‍ - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, പോസ്‌റ്റര്‍ ഡിസൈന്‍ - യെല്ലോടൂത്ത്‌സ്‌, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്‌ - വിഷ്‌ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ കൊ ഓര്‍ഡിനേറ്റര്‍ - അര്‍ജുനന്‍, പോസ്‌റ്റ് അസോസിയേറ്റ് എഡിറ്റര്‍ - അമല്‍ ആന്‍റണി, സ്‌റ്റില്‍സ് - ഷിജിന്‍ പി രാജ്.

'തിങ്കളാഴ്‌ച നിശ്ചയം' Thinkalazhcha Nishchayam എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ National Film Awards തിങ്കളാഴ്‌ച നിശ്ചയ'ത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും ചിത്രം തിളങ്ങി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ Kerala State Film Awards മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡാണ് 'തിങ്കളാഴ്‌ച നിശ്ചയം' സ്വന്തമാക്കിയത്. കൂടാതെ 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം International Film Festival of Kerala പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ മലയാളം സിനിമ ടുഡെ Malayalam Cinema Today എന്ന വിഭാഗത്തിലാണ് 'തിങ്കളാഴ്‌ച നിശ്ചയം' പ്രദര്‍ശിപ്പിച്ചത്.

Also Read: Chaaver Movie| ഇതുവരെ കണ്ടിട്ടില്ലാത്ത ചാക്കോച്ചനെ കാണാന്‍ തയ്യാറാകൂ... ചാവേര്‍ പുതിയ വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.