ETV Bharat / entertainment

'വർത്തമാന കാലത്തിൽ ഏറെ പ്രസക്തിയുള്ള പ്രമേയം'; മാമന്നന് കയ്യടിച്ച് ശൈലജ ടീച്ചർ

author img

By

Published : Aug 10, 2023, 11:00 PM IST

KK Shailaja about maamannan movie  KK Shailaja on maamannan movie  KK Shailaja  KK Shailaja teacher  മാമന്നന് കയ്യടിച്ച് ശൈലജ ടീച്ചർ  കെകെ ശൈലജ ടീച്ചർ  മാമന്നൻ  മാരി സെൽവരാജ്  ജാതീയത  വടിവേലു  ഫഹദ് ഫാസിൽ  maamannan movie  maamannan movie review
KK Shailaja

മനുഷ്യമനസുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ ടീച്ചർ.

പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മാരി സെൽവരാജ് അണിയിച്ചൊരുക്കിയ 'മാമന്നൻ'. ദലിത് സ്വാഭിമാനത്തിന്‍റെ സങ്കീർണമായ വെല്ലുവിളികളെ ജനാധിപത്യത്തിൽ കാലുറപ്പിച്ചുകൊണ്ട് വിശകലനത്തിന് വിധേയമാക്കിയ ചിത്രം കൂടിയായിരുന്നു 'മാമന്നൻ'. വടിവേലു, ഫഹദ് ഫാസിൽ എന്നിവരുടെ മികച്ച പ്രകടനവും കയ്യടി നേടി. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ ടീച്ചർ.

ഫേസ്‌ബുക്കിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥയെന്ന് ശൈലജ ടീച്ചർ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ലെന്നും കേരളത്തിൽ നാം നടത്തിയ ബോധപൂർവമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും മനുഷ്യമനസുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും കെകെ ശൈലജ ടീച്ചർ പറയുന്നു.

ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി സെൽവരാജ് 'മാമന്നനി'ലൂടെ അവതരിപ്പിക്കുന്നതെന്നും രത്‌നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ടെന്നും അവർ കുറിച്ചു. ജാതി മത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗീയ വാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയയെന്നും എംഎൽഎ കെകെ ശൈലജ ടീച്ചർ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 'കഴിഞ്ഞ ദിവസമാണ് 'മാമന്നൻ' കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ല.

കേരളത്തിൽ നാം നടത്തിയ ബോധപൂർവമായ ഇടപെടലുകൾ പ്രകടമായ ജാതി വിവേചനം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും മനുഷ്യ മനസുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഏറെ മുന്നിലാണ്.

  • " class="align-text-top noRightClick twitterSection" data="">

ദളിത് സംവരണത്തിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓഫിസിൽ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അവർക്ക് അവകാശം അംഗീകരിച്ചു കിട്ടാൻ കോടതിയെ സമീപിക്കേണ്ടി വരുന്നു. അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി ശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്.

ഉദയനിധി സ്റ്റാലിനും വടിവേലുവും കീർത്തി സുരേഷും അവരുടെ റോളുകൾ പ്രശംസാർഹമായി നിർവഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ് ഫാസിൽ രത്നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ജാതി മത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം.'

'പരിയേറും പെരുമാള്‍, കര്‍ണന്‍' എന്നീ ചിത്രങ്ങളിലൂടെ സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്രാനുഭവം സമ്മാനിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാമന്നൻ'. ചിത്രം നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീം ചെയ്യുന്നുണ്ട്.

READ ALSO: 'മാമന്നനി'ലെ ഫഹദ് ഭയപ്പെടുത്തിയെന്ന് എആർ റഹ്മാൻ; സോഷ്യൽ മീഡിയയില്‍ 'ആഘോഷമാണ്' രത്‌നവേൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.