ETV Bharat / entertainment

കെജിഎഫ്‌ 2ന്‌ ശേഷം സുധ കൊങ്കാരക്കൊപ്പം ; പ്രഖ്യാപനവുമായി ഹോംബലെ ഫിലിംസ്‌

author img

By

Published : Apr 22, 2022, 9:15 AM IST

KGF 2 team with Sudha Kongara: തിയേറ്ററുകളില്‍ കെജിഎഫ്‌ 2' വിജയകരമായി മുന്നേറുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഹോബലെ ഫിലിംസ്‌

KGF 2 producers to collab with Sudha Kongara  കെജിഎഫ്‌ 2ന്‌ ശേഷം സുധ കൊങ്കരക്കൊപ്പം  Hombale films announced new project  KGF 2 team with Sudha Kongara  Sudha Kongara hits
കെജിഎഫ്‌ 2ന്‌ ശേഷം സുധ കൊങ്കരക്കൊപ്പം; പുതിയ പ്രഖ്യാപനവുമായി ഹോംബലെ ഫിലിംസ്‌

KGF 2 team with Sudha Kongara : ചരിത്രം തിരുത്തിക്കുറിച്ച് ബോക്‌സ്‌ഓഫിസില്‍ കുതിക്കുകയാണ് 'കെജിഎഫ്‌ 2'. ചിത്രത്തിന്‍റെ ഗംഭീര വിജയത്തിന് ശേഷം പുതിയ പ്രൊജക്‌ട്‌ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഹോബലെ ഫിലിംസ്‌. 'സൂരറൈ പോട്ര്‌' സംവിധായിക സുധ കൊങ്കാരയാകും ഹോംബലെ ഫിലിംസിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക.

Hombale films announced new project: ഹോംബലെ ഫിലിംസ്‌ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 'പറയാന്‍ അര്‍ഹതയുള്ള ചില കഥകള്‍ ശരിയായി പറയണം. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, സുധ കൊങ്കാരക്കൊപ്പം പുതിയ ഒരു തുടക്കത്തിലേക്ക്.' ഈ തലക്കെട്ടോടുകൂടിയാണ് ഹോംബലെ ഫിലിംസ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

'സംവിധായിക സുധ കൊങ്കാരക്കൊപ്പമുള്ള തങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചിരുത്തുമെന്ന് ഉറപ്പുള്ള ഒരു കഥ' - ഹോംബലെ ഫിലിംസ്‌ കുറിച്ചു.

Also Read: സൂരറൈ പോട്രിന്‌ ശേഷം വീണ്ടും ബയോപിക്കുമായി സൂര്യയും സുധ കൊങ്കരയും

Sudha Kongara hits : സൂര്യ നായകനായ 'സൂരറൈ പോട്ര്‌', മാധവന്‍ നായകനായ 'ഇരുധി സുട്ര്‌' എന്നീ നിരൂപക പ്രശംസ നേടിയ രണ്ട്‌ ബ്ലോക്ക്‌ബസ്‌റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് സുധ കൊങ്കാര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്‌. പ്രഭാസ്‌ നായകനാകുന്ന 'സലാര്‍' ആണ് ഹോംബലെ ഫിലിംസിന്‍റെ മറ്റൊരു ചിത്രം. കെജിഎഫ്‌ സംവിധായകന്‍ പ്രശാന്ത്‌ നീല്‍ ആണ് സലാറിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.