ETV Bharat / entertainment

'ജീവിതം ആസ്വാദ്യകരമെങ്കില്‍ ഭയത്തിന് സ്ഥാനമില്ല'; 'സലാം വെങ്കി'യുടെ വിശേഷങ്ങള്‍ പങ്കുവച്ച് കജോള്‍

author img

By

Published : Nov 28, 2022, 9:03 PM IST

ഡുചെന്‍ മസ്‌കുലര്‍ ഡൈട്രോഫി ബാധിച്ച് 2004ല്‍ അന്തരിച്ച ചെസ് താരമായ കൊലവെണ്ണു വെങ്കിടേഷിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് 'സലാം വെങ്കി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.

kajol on Salaam Venky  kajol on euthanasia  kajol on her fears in life  kajol upcoming film  kajol latest news  kajol devgan  salam vengy  salam vengy directed by revathy  true story  Kolavennu Venkatesh  chess player  latest fil news  latest news today  സലാം വെങ്കി  ചെറിയ കാര്യങ്ങളില്‍ സന്തോഷം  ഡുചെന്‍ മസ്‌കുലര്‍ ഡൈട്രോഫി  Duchenne muscular dystrophy  കൊലവെണ്ണു വെങ്കിടേഷിന്‍റെ  ചെസ് താരം  കാജോള്‍ ദേവ്ഖാന്‍  കാജോള്‍ ദേവ്ഖാന്‍റെ അഭിമുഖം  സംവിധായകയായ രേവതി  ദയാവധം  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഏറ്റവും പുതിയ ബോളിവുഡ് ചിത്രം  ഇന്നത്തെ പ്രധാന വാര്‍ത്ത
'ജീവിതം ആസ്വാദ്യകരമെങ്കില്‍ ഭയത്തിന് സ്ഥാനമില്ല'; റിലീസിനൊരുങ്ങുന്ന "സലാം വെങ്കി" യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കാജോള്‍

മുംബൈ : 'ജീവിതം ആസ്വാദ്യകരമെങ്കില്‍ ഭയത്തിന് സ്ഥാനമില്ല' - റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രമായ 'സലാം വെങ്കി'യുടെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് കജോള്‍ ദേവ്ഖാന്‍ പറഞ്ഞു. അഭിനേത്രിയും സംവിധായികയുമായ രേവതി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കജോളാണ്. ഡുചെന്‍ മസ്‌കുലര്‍ ഡൈട്രോഫി ബാധിച്ച് 2004ല്‍ അന്തരിച്ച, ചെസ് താരമായിരുന്ന കൊലവെണ്ണു വെങ്കിടേഷിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന് പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ചിത്രത്തില്‍ താന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും ഭൂരിഭാഗം സീനുകളിലും കരയാന്‍ തനിക്ക് ഗ്ലിസറിന്‍ വേണ്ടിവന്നില്ലെന്നും കജോള്‍ പറഞ്ഞു. 'വികാരഭരിതയാവാതെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ല. എല്ലാവരുടെയും പേടി സ്വപ്‌നമാണ് ചിത്രത്തിന്‍റെ പ്രധാന വിഷയം. അതിനാല്‍ തന്നെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാം എന്നതിന് സമ്മതം മൂളുവാന്‍ അല്‍പ്പം സമയം വേണ്ടിവന്നു'.

'എന്നാല്‍, ചിത്രത്തിന്‍റെ സംവിധായികയായ രേവതി എനിക്ക് എല്ലാം എളുപ്പമാക്കി തന്നു. വളരെ മികച്ച രീതിയിലാണ് 'സലാം വെങ്കി'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ ആഘോഷമാണ് ചിത്രം പറയുന്നത്. മാത്രമല്ല ജീവിതം ആഘോഷമാക്കാനുള്ളതാണെന്ന് ചിത്രം പഠിപ്പിക്കുന്നുവെന്നും' ബോളിവുഡ് താരം പ്രതികരിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഡുചെന്‍ മസ്‌കുലര്‍ ഡൈട്രോഫി : ഡിഎംഡി ഒരു ജനിതക വൈകല്യമാണ്, ഇത് എല്ലിന്‍റെയും ഹൃദയപേശികളുടെയും ബലഹീനതയ്ക്ക് കാരണമാകുന്നു. അത് കാലക്രമേണ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെ വഷളാക്കുന്നു. വെങ്കിടേഷിന് ദയാവധം നടത്താം എന്നതിനെക്കുറിച്ച് വരെ രാജ്യത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. 'ഒരു വ്യക്തിയ്‌ക്ക് ജീവിക്കുവാനുള്ള അവകാശമുണ്ട്, അതുപോലെ തന്നെ അന്തസ്സോടെ മരിക്കുവാനും' എന്ന് ദയാവധത്തെക്കുറിച്ച് താരം അഭിപ്രായപ്പെട്ടു.

'എനിക്ക് ദയാവധത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണുള്ളത്. കാരണം, ഈ നിയമത്തെ നിരവധി ആളുകള്‍ മുതലെടുക്കും. ഇതിന്‍റെ ഉത്തരം ഒരു ചോദ്യചിഹ്നം തന്നെയാണ്. 2020 മാര്‍ച്ച് മാസം കൊവിഡ് രാജ്യത്തെ വേട്ടയാടിയപ്പോള്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആളുകള്‍ മനസിലാക്കി'.

'പൈജാമ ധരിക്കുന്നത് മുതല്‍ എവിടെ പോകാന്‍ ആഗ്രഹിക്കുന്നുവോ, അവിടേയ്ക്ക് കാര്‍ ഓടിച്ചുപോവുക തുടങ്ങി ചെറിയ കാര്യത്തില്‍ പോലും താനിപ്പോള്‍ സന്തോഷം കണ്ടെത്താറുണ്ടെന്ന്' നടി പറഞ്ഞു. 'ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും വെങ്കിയുടെ അതേ മാനസികാവസ്ഥയിലാണ്. ഞങ്ങള്‍ക്ക് ഈ നിമിഷം മുതല്‍ കൂടുതല്‍ നാളത്തേയ്‌ക്ക് ജീവിക്കണം. എല്ലാ നിമിഷവും ഞങ്ങള്‍ക്ക് ആസ്വദിക്കണം'- അവര്‍ പറഞ്ഞു.

ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് നേരിടുക തന്നെ വേണം : 'തനിക്കും യഥാര്‍ഥ ജീവിതത്തില്‍ ചില ഭയങ്ങളുണ്ട്. പക്ഷേ അത് തിരിച്ചറിയുകയും അതിനെ മറികടക്കുകയും വേണം. ശരിക്കും ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കില്ല നിലവിലെ നിങ്ങളുടെ ഭയം. എന്ത് തന്നെ സംഭവിച്ചാലും എന്‍റെ പ്രതീക്ഷയും പ്രാര്‍ഥനയും ഞാന്‍ അവസാനിപ്പിക്കില്ല, എന്‍റെ ജീവിതാവസാനം വരെ ഞാന്‍ എന്നെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന്' സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് കജോള്‍ പ്രതികരിച്ചു.

'എന്‍റെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും കുട്ടികള്‍ എന്നെ ബഹുമാനിക്കും. എല്ലാത്തിനെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്, എങ്കിലും എല്ലാത്തിന്‍റെയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കും. എന്ത് തന്നെയായാലും എന്‍റെ നേര്‍ക്കുവരുന്ന പാലം ഞാന്‍ കടന്നേ പറ്റൂ'.

യഥാര്‍ഥ കഥാപാത്രത്തെ കണ്ടുമുട്ടി കജോള്‍: ചിത്രത്തില്‍ വെങ്കിയുടെ അമ്മ സുജാതയായി വേഷമിടുന്നതിന് മുമ്പ് കജോള്‍ യഥാര്‍ഥ വെങ്കിയുടെ അമ്മയായ സുജാതയെ കണ്ടുമുട്ടിയിരുന്നു. അവരുടെ എളിമയും നിശ്ചയദാര്‍ഢ്യവും തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് താരം പറഞ്ഞു. 'ഒരുസാങ്കല്‍പ്പികമായ കഥാപാത്രത്തെ അല്ല ഞാന്‍ അവതരിപ്പിക്കുന്നത്.

'ആ വ്യക്തിയെ ബഹുമാനിക്കണം. മാത്രമല്ല, അവര്‍ ചെയ്‌ത ചില കാര്യങ്ങള്‍ അവിശ്വസനീയമാണ്. എന്‍റെ മുന്‍പില്‍ പ്രതിസന്ധികള്‍ ഞാന്‍ കണ്ടു. എങ്കിലും ഞാന്‍ മുന്നോട്ടുതന്നെയാണ്, എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ വിജയിക്കും'.

'സുജാതയെപ്പോലെ തീവ്രത നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. സിനിമയില്‍ മാത്രമാണ് ഞാന്‍ അഭിനയിക്കുക, ജീവിതത്തിലല്ല. എന്‍റെ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ഞാന്‍ കൂട്ടിയിണക്കി. ചിത്രത്തിലെ ചില ഭാഗങ്ങള്‍ എനിക്ക് ആത്മനിര്‍വൃതി നല്‍കുന്നതായിരുന്നു, അത് എന്‍റെ മനസിലെ എല്ലാം പുറത്തെടുക്കുവാനും എന്നെ തന്നെ ശുദ്ധീകരിക്കുവാനും സഹായകമായി'.

തിയേറ്ററുകളില്‍ ഉടന്‍ : ഡിസംബര്‍ ഒന്‍പതിന് തിയേറ്ററുകളില്‍ റിലീസിനെത്തുകയാണ് 'സലാം വെങ്കി'. ഹിറ്റാവാന്‍ പോകുന്ന ഒരു ചിത്രത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല എന്ന് ബോക്‌സ് ഓഫിസ് സമ്മര്‍ദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. നല്ല ഉള്ളടക്കങ്ങള്‍ക്കൊണ്ട് മാത്രം ആളുകളെ തിയേറ്ററില്‍ എത്തിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് താരം അഭിപ്രായപ്പെട്ടു.

'എന്താണ് തിയേറ്ററില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് മികച്ച ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ഒരു ധാരണയുമുണ്ടായിരിക്കില്ല. ഞങ്ങള്‍ മികച്ച രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രേക്ഷകര്‍ മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ കാണുന്നുണ്ടെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടാവേണ്ടതുണ്ടെന്ന് കജോള്‍ കൂട്ടിച്ചേര്‍ത്തു. ബിലൈവ് പ്രൊഡക്ഷന്‍സിന്‍റയും ആര്‍ടേയ്‌ക്കിന്‍റെയും ബാനറില്‍ സുരാജ് സിങ്, ശ്രദ്ധ അഗര്‍വാള്‍, വര്‍ഷ കുഖ്‌റേജ തുടങ്ങിയവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.