ETV Bharat / entertainment

'ആകാശത്തല്ല ഈ ഭൂമിയിലല്ല', രഞ്‌ജിന്‍ രാജിന്‍റെ സംഗീതത്തില്‍ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ ഗാനം, വീഡിയോ

author img

By

Published : Jun 14, 2023, 1:51 PM IST

Updated : Jun 14, 2023, 6:15 PM IST

രഞ്‌ജിന്‍ രാജിന്‍റെ സംഗീതത്തില്‍ പല തലമുറയിലെ ഗായകര്‍ പാടിയ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു.

kunjamminees hospital movie song  kunjamminees hospital movie  indrajith  nyla usha  കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍  ഇന്ദ്രജിത്ത് സുകുമാരന്‍  ഇന്ദ്രജിത്ത്  നൈല ഉഷ  മലയാള സിനിമ  മോളിവുഡ്
kunjamminees hospital

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരന്‍ നായകവേഷത്തില്‍ എത്തുന്ന കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ജോസഫ് സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിൻ രാജ് ഒരുക്കിയ 'ആകാശത്തല്ല' എന്ന് തുടങ്ങുന്ന പാട്ടാണ് യൂടൂബില്‍ പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നിൽ ഒരു പിടി പ്രത്യേകതകൾ ഉണ്ട്. പല തലമുറയിൽ പെട്ട ഗായകർ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്.

പ്രശസ്‌ത സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടൻ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനരംഗത്തിൽ പാടി അഭിനയിക്കാനും, നൃത്തം ചെയ്യാനും ഉള്ള അവസരവും ഇന്ദ്രജിത്ത് സുകുമാരന് ലഭിച്ചിട്ടുണ്ട്. കാല്‌പനികതയും, കാവ്യ ഭംഗിയും അടങ്ങിയ വരികളിൽ ജീവിതവും, മരണവും, സ്വർഗ്ഗാനുഭവവും എല്ലാം കോർത്ത് ഇണക്കി അവതരിപ്പിച്ചിരിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

സന്തോഷ് വർമ്മയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന് ഇണങ്ങുന്ന നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തിയത് ശ്രീജിത്ത് ഡാൻസിറ്റിയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, ബാബുരാജ്, സരയൂ മോഹൻ, മല്ലിക സുകുമാരൻ, ശാരി, ഹരിശ്രീ അശോകൻ, ബിജു സോപാനം, ശരത് ദാസ്, അൽതാഫ് മനാഫ്, ബാലതാരമായ ആഷ്‌വി എന്നിവരോടൊപ്പം തെന്നിന്ത്യയുടെ മഹാനടൻ പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സനൽ.വി.ദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പ്രിയൻ ഓട്ടത്തിലാണ്', 'ചതുർമുഖം', 'പുണ്യാളൻ അഗർബത്തീസ്' എന്നി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അഭയകുമാർ.കെ, അനിൽ കുര്യൻ എന്നിവർ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ജനപ്രിയ ചിത്രം ഒരുക്കിയ സന്തോഷ് ത്രിവിക്രമൻ ആണ് വൗ സിനിമാസ് എന്ന ബാനറിൽ 'കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ' ഒരുക്കിയിരിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്.

കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ ചിത്രത്തിന് പുറമെ മോഹന്‍ലാലിനൊപ്പമുളള റാമും ഇന്ദ്രജിത്ത് സുകുമാരന്‍റെ എറ്റവും പുതിയ ചിത്രമാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന റോളിലാണ് ഇന്ദ്രജിത്തും വേഷമിടുന്നത്. ദൃശ്യം 2, കൂമന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് റാം. തൃഷയാണ് ബിഗ് ബജറ്റ് സിനിമയില്‍ മോഹന്‍ലാലിന്‍റെ നായിക.

മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയും ഇന്ദ്രജിത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിദ്യാ സാഗര്‍, വിന്‍സി അലോഷ്യസ് എന്നിവരും ഇന്ദ്രജിത്തിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്തിടെയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയത്. സുരേഷ് ഗോപി, പൃഥ്വിരാജ് ഉള്‍പ്പെടെയുളളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

Last Updated :Jun 14, 2023, 6:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.