ETV Bharat / entertainment

High Court Appointed Amicus Curiae | സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ : അമിക്കസ് ക്യൂറിയെ നിയമിച്ച്‌ ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Oct 5, 2023, 10:26 PM IST

Fake Negative Reviews Of Movies | നെഗറ്റീവ് റിവ്യൂ ഇടുന്ന ഓൺലൈൻ വ്ളോഗര്‍മാരെ നിയന്ത്രിക്കണമെന്ന്‌ 'ആരോമലിന്‍റെ ആദ്യത്തെ പ്രണയ'ത്തിന്‍റെ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു

High Court Appointing Amicus curiae  fake negative reviews of movies  director mubeeb rouf on court  aaromalinte aadhyathe pranayam movie director  control negative reviewers of movies  ആരോമലിന്‍റെ ആദ്യത്തെ പ്രണയം സംവിധായകൻ കോടതിയിൽ  നെഗറ്റീവ് റിവ്യൂകൾക്കെതിരെ സംവിധായകൻ മുബീൻ റൗഫ്  നെഗറ്റീവ് റിവ്യൂകൾക്ക്‌ നിയന്ത്രണം വേണം  സിനിമകൾക്കെതിരെയുള്ള നെഗറ്റീവ് റിവ്യൂകൾ  സിനിമയ്‌ക്കെതിരെയുള്ള ഓൺലൈൻ റിവ്യുകൾ
High Court Appointing Amicus curiae

കൊച്ചി : സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തിയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ളോ‌ഗർമാർ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും കൂടിയ ഒരു ടീമിന്‍റെ സ്വപ്‌നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്കകം അത് കാണാന്‍ പോലും നിൽക്കാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നാളെ (6-10-2023) റിലീസ് ചെയ്യാൻ പോകുന്ന "ആരോമലിന്‍റെ ആദ്യത്തെ പ്രണയം" എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് (Mubeen Rouf) ഹൈക്കോടതിയെ സമീപിച്ചത്.

ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യതയും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുവെങ്കിൽ ഇന്ന് ഒരു സ്‌മാർട്ട്‌ ഫോൺ ഉള്ള ആർക്കും ഈ കലാസൃഷ്‌ടിയെ കരി വാരി തേക്കാം എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷേ അവയിൽ മിക്ക സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ്‌ ചെയ്‌തപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ കൗൺസിൽ സിനിമ റിലീസ് ചെയ്‌ത്‌ മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്നതുമായ സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺ ലൈൻ റിവ്യൂവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്.

അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അഡ്വ. ശ്യാം പത്മനെ ഹൈക്കോടതി ഇക്കാര്യത്തിൽ അമിക്കസ് ക്യൂറി ആയി നിയമിച്ചു(High Court Appointed Amicus curiae).

ഹർജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി ആർ രാഖേഷ് ശർമ്മ ഹാജരായി. ഹൈക്കോടതി ഹർജി നാളെ വീണ്ടും പരിഗണിക്കും. 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫിനെ, ചിത്രത്തിന്‍റെ റിലീസിന് മുൻപേ പണം തന്നാൽ നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാം എന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ പ്രമുഖ യൂട്യൂബ്‌ വ്ളോ‌ഗർമാർ ബന്ധപ്പെട്ടിരുന്നു.

ഇതിനെതിരെ താൻ കോടതിയിൽ പോകുമെന്നും താൻ അർഹിക്കുന്ന നീതി തനിക്ക്‌ ലഭിച്ചാൽ, തന്നെ സമീപിച്ച വ്ളോ‌ഗർമാരെ പൊതുജനത്തിന് മുൻപാകെ തുറന്നുകാണിക്കുമെന്നും സംവിധായകന്‍ പ്രൊമോഷൻ പരിപാടികളിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.