ETV Bharat / entertainment

'താരരാജാക്കന്‍മാര്‍ പോലും ഭാവനയെ കൈപിടിച്ച് ഉയര്‍ത്തിയില്ല, 'അമ്മ' ഒരു ചുക്കും ചെയ്‌തില്ല': ഹരീഷ് വാസുദേവന്‍

author img

By

Published : Feb 24, 2023, 3:52 PM IST

ഭാവനയുടെ 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമ തിയേറ്ററുകളിലെത്തിയ സാഹചര്യത്തിലായിരുന്നു ഹരീഷ് വാസുദേവന്‍റെ പ്രതികരണം. മലയാള സിനിമയിലേയ്‌ക്ക് തിരിച്ചെത്തിയ ഭാവനയ്‌ക്ക് ആശംസകളും അറിയിച്ചു.

Harish Vasudevan Sreedevi slams AMMA  Malayalam celebrities  AMMA and Malayalam celebrities  Harish Vasudevan Sreedevi  ഹരീഷ് വാസുദേന്‍  ഭാവനയെ കൈപിടിച്ച് ഉയര്‍ത്തിയില്ല  അമ്മ ഒരു ചുക്കും ചെയ്‌തില്ല  Harish Vasudevan Sreedevi react  Bhavana movie release  Harish Vasudevan Sreedevi Facebook post  Harish Vasudevan Sreedevi congrats to Bhavana  Harish wrote Welcome Back Bhavana  Bhavana say thanks  Ntikkakkakkoru Premondarnnu release  Welcome Back Bhavana reels  Sharaf U Dheen in Ntikkakkakkoru Premondarnnu  ഭാവനയുടെ ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്  ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്  ഭാവന
മലയാള സിനിമയിലേയ്‌ക്ക് തിരിച്ചെത്തിയ ഭാവനയ്‌ക്ക് ആശംസയുമായി ഹരീഷ്

Harish Vasudevan Sreedevi reacts on Bhavana movie release: മലയാള സിനിമയില്‍ നിന്നും ഭാവനയ്‌ക്ക് മാറി നില്‍ക്കേണ്ടി വന്നത് നീണ്ട അഞ്ച് വർഷമാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഭാവനയുടെ 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയേറ്ററുകളില്‍ എത്തിയ സാഹചര്യത്തിലായിരുന്നു ഫേസ്‌ബുക്കിലൂടെ ഹരീഷ് വാസുദേവന്‍റെ പ്രതികരണം

  • " class="align-text-top noRightClick twitterSection" data="">

Harish Vasudevan Sreedevi slams AMMA: മലയാള സിനിമ സംഘടനയായ 'അമ്മയെയും' സിനിമ മേഖലയിലെ പ്രമുഖരെയും ശക്തമായി വിമര്‍ശിക്കുതായിരുന്നു ഹരീഷിന്‍റെ കുറിപ്പ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഭാവനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചും തൊഴിലിടത്തിലേക്ക് അവരാരും നടിയെ കൈ പിടിച്ച് കൊണ്ടു വന്നില്ലെന്നും ഹരീഷ് വാസുദേവന്‍ കുറിച്ചു. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേയ്‌ക്ക് തിരികെ എത്തുന്നതില്‍ ഭാവനയെ ഹരീഷ് അഭിനന്ദിക്കുകയും ചെയ്‌തു. ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം കാണുമെന്നും അദ്ദേഹം കുറിച്ചു.

Harish Vasudevan Sreedevi Facebook post: 'ഭാവനയ്ക്ക് മനഃപൂർവ്വമായി തൊഴിലിടം നിഷേധിക്കുന്നു, ഒരാൾ അതിനായി ഇടപെടുന്നു എന്നതായിരുന്നു ആദ്യ പരാതി.. അതിനു തെളിവും സാക്ഷിയും വിചാരണയും ആവശ്യമില്ലല്ലോ.. താര രാജാക്കന്മാരൊക്കെ വന്ന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടും, ഹാഷ് ടാഗുകൾ ഇട്ടിട്ടും, നിഷേധിക്കപ്പട്ട ഈ തൊഴിലിടത്തിലേക്ക് അവരാരും ഭാവനയെ കൈപിടിച്ച് കൊണ്ടുവന്നില്ല..

Harish Vasudevan Sreedevi congrats to Bhavana: സ്ത്രീപക്ഷ ഡയലോഗുകൾ കൊട്ടിഘോഷിക്കുന്ന മലയാള സിനിമ ലോകത്ത് നിന്ന് നീണ്ട അഞ്ച് വർഷമാണ് ഭാവനയ്ക്ക് മാറി നിൽക്കേണ്ടി വന്നത്.. അവരെ മാറ്റിനിർത്തി എന്നതാണ് കൂടുതൽ ശരി.. 'അമ്മ' ഉൾപ്പെടെ ഒരു ചുക്കും ചെയ്‌തില്ല.. ഭാവനയ്ക്ക് അഭിനയം അറിയാഞ്ഞിട്ടോ പോരാഞ്ഞിട്ടോ അല്ലെന്ന് നമുക്കൊക്കെ അറിയാം. അവിടെയാണ് യഥാർത്ഥ വില്ലൻ ഏതെങ്കിലും പൾസർ സുനിയല്ല മോഹൻലാലിനും മമ്മൂട്ടിക്കും മേലെ അധികാരമുള്ള ഈ മേഖലയിലെ ആളാണ് എന്ന ബോധ്യം എനിക്ക്‌ ഉണ്ടാകുന്നത്.

Harish wrote Welcome Back Bhavana: തൊഴിലും വരുമാനവും നീണ്ടകാലം നിഷേധിച്ചു. നിലനിൽപ്പും കരിയറും മാനസിക സന്തോഷവും തകർത്താൽ ഏത് പോരാട്ടവും തോറ്റു പോയേക്കാം. ഇവിടെ പക്ഷേ ഫീനിക്‌സ്‌ പക്ഷിയെ പോലെ ഇതാ അവൾ കരുത്തു നേടി തിരിച്ചു വരുന്നു.. സിനിമ കാണുന്നതൊരു രാഷ്ട്രീയ പ്രവർത്തനം കൂടി ആവുന്നത് ഇങ്ങനെയൊക്കെയാകാം. വെല്‍ക്കം ബാക്ക് ഭാവന. ഈ ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ കാണും.' -അഡ്വ ഹരീഷ് വാസുദേവന്‍ ശ്രീദേവി കുറിച്ചു.

Bhavana say thanks on Ntikkakkakkoru Premondarnnu release: നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ്‌ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നന്ദി അറിയിച്ച് ഭാവനയും രംഗത്തെത്തിയിരുന്നു. 'ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. നാളെ മുതല്‍ മറ്റൊരു ഇന്നിംഗ്‌സ്‌ ആരംഭിക്കുകയാണ്.' -ഇപ്രകാരമാണ് ഭാവന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Welcome Back Bhavana reels: കുറിപ്പിനൊപ്പം ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിലീസിന് മുന്നോടിയായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ടൊവിനോ തോമസ്, പ്രിയ മണി, ജിതേഷ് പിള്ള തുടങ്ങിയവര്‍ ഭാവനയ്‌ക്ക് ആശംസകള്‍ അറിയിക്കുന്നതാണ് വീഡിയോ. 'വെല്‍ക്കം ബാക്ക് ഭാവന' എന്ന് അഭിനന്ദിച്ച് കൊണ്ടാണ് താരങ്ങള്‍ ഇന്‍സ്‌റ്റഗ്രാം റീല്‍സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Sharaf U Dheen in Ntikkakkakkoru Premondarnnu: ഭാവനയും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു പ്രണയ കഥയായി ഒരുക്കിയ ചിത്രത്തില്‍ ഭാവനയുടെ സഹോദരന്‍റെ വേഷമാണ് ഷറഫുദ്ദീന്.

Also Read: മറ്റൊരു ഇന്നിംഗ്‌സ്‌ ആരംഭിക്കുകയാണെന്ന് ഭാവന ; ആശംസകളുമായി മാധവന്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.