ETV Bharat / entertainment

ഹൃദയം കവരാന്‍ സീതാ രാമം; ആദ്യ ഗാനം ഉടനെത്തും

author img

By

Published : May 6, 2022, 7:39 PM IST

Sita Ramam first song  Dulquer starrer Sita Ramam  ഹൃദയം കവരാന്‍ സീതാ രാമം  Dulquer Salmaan shared Sita Ramam post  Dulquer as Lieutenant Ram in Sita Ramam  Rashmika Mandanna as Afreen  Sita Ramam cast and crew  സീതാ രാമ'ത്തിലെ ആദ്യ ഗാനം
ഹൃദയം കവരാന്‍ സീതാ രാമം; ആദ്യ ഗാനം ഉടനെത്തും

Sita Ramam first song: 'സീതാ രാമ'ത്തിലെ ആദ്യ ഗാനം ഉടനെത്തും. ചിത്രത്തിലെ 'പെന്‍ പൂവെ തേന്‍വണ്ടേ' എന്ന ഗാനമാണ്‌ പുറത്തിറങ്ങാനൊരുങ്ങുന്നത്‌.

Sita Ramam first song: ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ തെലുങ്ക്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്‌ നാളേറെയായി ആരാധകര്‍. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ തെലുങ്ക്‌ ചിത്രമാണ് 'സീതാ രാമം'. 'സീതാ രാമ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്‌.

Dulquer Salmaan shared Sita Ramam post:ചിത്രത്തിലെ 'പെന്‍ പൂവെ തേന്‍വണ്ടേ' എന്ന ഗാനമാണ്‌ പുറത്തിറങ്ങാനൊരുങ്ങുന്നത്‌. മെയ്‌ 9ന്‌ ഗാനം റിലീസാകും. 'നിങ്ങളുടെ ഹൃദയം കവരാനൊരുങ്ങീ സീതാരാമം' -എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്‌റ്റ്‌ പങ്കുവച്ചിരിക്കുന്നത്‌. ചിത്രത്തിലെ പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്‌. ദുല്‍ഖറും മൃണാല്‍ താക്കൂറുമാണ് പുതിയ പോസറ്ററില്‍.

  • " class="align-text-top noRightClick twitterSection" data="">

Dulquer as Lieutenant Ram in Sita Ramam: പട്ടാളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്‌. ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. മൃണാല്‍ താക്കൂറും, രശ്‌മിക മന്ദാനയുമാണ് നായികമാര്‍. മൃണാല്‍ താക്കൂര്‍ ആണ്‌ ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്‌. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ അവതരിപ്പിക്കുക.

Rashmika Mandanna as Afreen: അടുത്തിടെ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രശ്‌മികയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് പുറത്തുവിട്ടത്‌. സിനിമയില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുക. ഒരു കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയെയാണ് ക്യാരക്‌ടര്‍ വീഡിയോയില്‍ കാണാനാവുക. ഹിജാബ്‌ ധരിച്ച്‌, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന രശ്‌മികയാണ് ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്ററിലുള്ളത്‌.

1960 കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്‌. വൈകാരിക പശ്ചാത്തലമുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌. കശ്‌മീരില്‍ വെച്ചാണ് ചിത്രത്തിന്‍റെ ഭൂരിഭാഗ ചിത്രീകരണവും പൂര്‍ത്തിയാക്കിയതെന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാല്‍ ദിനത്തിലാണ് സിനിമയുടെ ആദ്യ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തത്‌.

Sita Ramam cast and crew: ഹനു രാഘവപ്പുഡി ആണ് സംവിധാനം. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്‌. അശ്വിന്‍ ദത്ത്‌ ആണ് നിര്‍മാണം. വൈജയന്തി മൂവീസ്‌, സ്വപ്‌ന സിനിമാസ്‌ എന്നിവര്‍ ഒന്നിച്ചാണ് ചിത്രം നിര്‍മിക്കുക. 'മഹാനടി'ക്ക്‌ ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. പി.എസ്‌.വിനോദ്‌ ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വഹിക്കും. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും.

Also Read: 'ഞങ്ങളെല്ലാവരും കടല്‍ക്കൊള്ളക്കാരും ലോസ്‌റ്റ്‌ ബോയ്‌സുമാകുന്നു' ; മറിയത്തിന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.