ETV Bharat / entertainment

'ചൂടാറുംനേരം' മേക്കിംഗ് വീഡിയോ പുറത്ത്; ധ്യാനിന്‍റെ 'ചീനാ ട്രോഫി' ഡിസംബർ 8ന്

author img

By ETV Bharat Kerala Team

Published : Nov 25, 2023, 6:54 PM IST

Dhyan Sreenivasan Starrer Cheena Trophy : ധ്യാൻ ശ്രീനിവാസൻ നായകനായ 'ചീനാ ട്രോഫി' റിലീസിനൊരുങ്ങുന്നു.

ചൂടാറുംനേരം മേക്കിംഗ് വീഡിയോ പുറത്ത്  ചൂടാറുംനേരം മേക്കിംഗ് വീഡിയോ  ധ്യാനിന്‍റെ ചീനാ ട്രോഫി ഡിസംബർ 8ന്  ധ്യാനിന്‍റെ ചീനാ ട്രോഫി  ചീനാ ട്രോഫി  Dhyan Sreenivasan starrer Cheena Trophy  Cheena Trophy Choodarum making video  Choodarum making video  ധ്യാൻ ശ്രീനിവാസൻ നായകനായ ചീനാ ട്രോഫി  Cheena Trophy movie  Dhyan Sreenivasan new movies  malayalam new songs  new malayalam songs  Cheena Trophy Choodarum song making video
Cheena Trophy Choodarum making video

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ചീനാ ട്രോഫി'. അനിൽ ലാൽ സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ പോസ്റ്ററുകളും പാട്ടുകളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് 'ചീനാ ട്രോഫി' അണിയറ പ്രവർത്തകർ (Cheena Trophy Choodarum song making video). ചിത്രത്തിലെ 'ചൂടാറുംനേരം' എന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് പുറത്തിറങ്ങിയത്. സൂരജ് സന്തോഷും വർക്കിയും ചേർന്നൊരുക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഗാനത്തിന്‍റെ അണിയറ കാഴ്‌ചകളും പുറത്തുവന്നതോടെ ഇരട്ടി ആവേശത്തിലാണ് ആരാധകർ. ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം റെക്കോർഡിംഗിനിടെ പകർത്തിയ നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് മേക്കിംഗ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അഷ്‌ഠമൻ പിള്ളയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകൻ അനിൽ ലാൽ തന്നെയാണ് ഗാനത്തിന്‍റെ വരികളും രചിച്ചിരിക്കുന്നത്. വേറിട്ട ശബ്‌ദവും ഹൃദയം കവരുന്ന സംഗീതവും വരികളും കൊണ്ട് ഗാനം വേറിട്ട് നിൽക്കുന്നതായാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചിത്രമൊരു കോമഡി എന്‍റർടെയിനർ ആയിരിക്കുമെന്ന സൂചനയും നൽകുന്നതാണ് വീഡിയോ.

അതേസമയം ഡിസംബർ 8ന് ചീനാ ട്രോഫി തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്കെത്തും. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' ഫെയിം കെന്‍റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്‍റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സന്തോഷ് അണിമയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവഹിക്കുന്നു. വർക്കിയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

പ്രോജക്‌ട് ഡിസൈൻ - ബാദുഷ എൻ എം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ്‌ എസ് നായർ, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ്മ, മേക്കപ്പ് - അമൽ, സജിത്ത് വിതുര, വസ്‌ത്രാലങ്കാരം - ശരണ്യ, ഡിഐ - പൊയറ്റിക് പ്രിസം & പിക്‌സൽ, കളറിസ്റ്റ് - ശ്രീക് വാരിയർ, ഫൈനൽ മിക്‌സ് - നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എൻജിനീയർ - ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Dhyan Sreenivasan's Cheena Trophy Sanchari Song : വീണ്ടും കോമഡി എന്‍റർടെയിനറുമായി ധ്യാൻ ; 'ചീനാ ട്രോഫി'യിലെ 'സഞ്ചാരി' ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.