ETV Bharat / entertainment

ബ്രഹ്മാസ്‌ത്ര മുതല്‍ വണ്ടര്‍ വുമണ്‍ വരെ; ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇനി ഒടിടിയില്‍

author img

By

Published : Nov 4, 2022, 2:04 PM IST

OTT releases: ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് നവംബറില്‍ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ബ്രഹ്മാസ്‌ത്ര, പൊന്നിയിന്‍ സെല്‍വന്‍, വണ്ടര്‍ വുമന്‍ തുടങ്ങിയ സിനിമകള്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുകയാണ്.

November OTT releases  Brahmastra  Ponniyin Selvan  Wonder Women  ബ്രഹ്മാണ്ഡ ചിത്രങ്ങള്‍  ബ്രഹ്മാസ്‌ത്ര  പൊന്നിയിന്‍ സെല്‍വന്‍  വണ്ടര്‍ വുമന്‍  Brahmastra OTT release  Brahmastra on Disney Plus Hotstar  Ponniyin Selvan on Amazon Prime  Enola Holmes 2 on Netflix release  Enola Holmes 2  Godfather OTT release  Godfather  Anjali Menon movie on SonyLIV  Anjali Menon movie  Anjali Menon  Wonder Women OTT release  പാര്‍വതി തിരുവോത്ത്  നിത്യ മേനന്‍  പദ്‌മപ്രിയ  നാദിയ മൊയ്‌തു  Brahmastra box office collection
ബ്രഹ്മാസ്‌ത്ര മുതല്‍ വണ്ടര്‍ വുമണ്‍ വരെ; ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇനി ഒടിടിയില്‍

Brahmastra OTT release: ബോളിവുഡ്‌ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന്‌ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര'. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതകളോടു കൂടിയായിരുന്നു ബ്രഹ്മാസ്‌ത്ര തിയേറ്ററുകളിലെത്തിയത്. വിവാദങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളിലെത്തിയിട്ടും സിനിമയ്‌ക്ക് മികച്ച കലക്ഷന്‍ ലഭിച്ചിരുന്നു.

Brahmastra box office collection: ബ്രഹ്മാസ്‌ത്ര ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഒന്നും തന്നെ സിനിമയുടെ കലക്ഷനെ ബാധിച്ചിരുന്നില്ല. ബോക്‌സ്‌ ഓഫിസ് വിജയം നേടിയ ചിത്രം സെപ്‌റ്റംബര്‍ 9നാണ് തിയേറ്ററുകളിലെത്തിയത്. 25 ദിവസം കൊണ്ട് 425 കോടി രൂപയാണ് ചിത്രം നേടിയത്.

Brahmastra on Disney Plus Hotstar: തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും സ്‌ട്രീമിങ്‌ ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ നാലിന് അര്‍ദ്ധരാത്രി ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം സ്‌ട്രീമിങ്‌ ആരംഭിച്ചത്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് അയാന്‍ മുഖര്‍ജി ഒരുക്കിയ ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അയാന്‍ മുഖര്‍ജി ആയിരുന്നു സിനിമയുടെ രചനയും നിര്‍വഹിച്ചത്‌.

Ponniyin Selvan on Amazon Prime: 'ബ്രഹ്മാസ്‌ത്ര' കൂടാതെ മണിരത്‌നത്തിന്‍റെ മള്‍ട്ടിസ്‌റ്റാര്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വനും' ഇന്ന് (നവംബര്‍ 4) ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് 'പൊന്നിയിന്‍ സെല്‍വന്‍' സ്‌ട്രീമിങ്‌ ആരംഭിച്ചിരിക്കുന്നത്. ശിവ കാര്‍കിയേന്‍റെ കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രം 'പ്രിന്‍സും' നവംബര്‍ 25ന്‌ നെറ്റ്ഫ്ലിക്‌സിലെത്തും.

Enola Holmes 2 on Netflix release: 2020ല്‍ നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസ് ചെയ്‌ത സൂപ്പര്‍ ഹിറ്റ് ഹോളിവുഡ്‌ ചിത്രം 'എനോല ഹോംസി'ന്‍റെ രണ്ടാം ഭാഗവും ഇന്ന് നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്‌തു. മില്ലി ബോബി ബ്രൗണ്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന മിസ്‌റ്ററി ത്രില്ലര്‍ ചിത്രമാണിത്‌. ഹാരി ബ്രാഡ്‌ബീര്‍ തന്നെയാണ് രണ്ട് ഭാഗങ്ങളുടെയും സംവിധായകന്‍.

Godfather OTT release: ലൂസിഫറിന്‍റെ തെലുഗു റീമേക്ക് 'ഗോഡ്‌ഫാദറും' ഒടിടി റിലീസിനെത്തുകയാണ്. ചിരഞ്‌ജീവി നായകനായെത്തിയ ചിത്രം നവംബര്‍ 19നാണ് നെറ്റ്‌ഫ്ലിക്‌സിലെത്തുക. ഒക്‌ടോബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ 160 കോടി രൂപയാണ്.

Anjali Menon movie on SonyLIV: അഞ്ജലി മേനോന്‍ ചിത്രം 'വണ്ടര്‍ വുമണ്‍' ആണ് മറ്റൊരു ഒടിടി റിലീസ്. ഡയറക്‌ട് ഒടിടി റിലീസായാണ് 'വണ്ടര്‍ വുമണ്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സോണി ലിവിലൂടെ നവംബര്‍ 18നാണ് ചിത്രം റിലീസിനെത്തുന്നത്. ആറ് ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Wonder Women OTT release: പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, സയനോര ഫിലിപ്പ്, പദ്‌മപ്രിയ, നാദിയ മൊയ്‌തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ വേറിട്ട പ്രൊമോഷന്‍ രീതിയും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

Also Read: നിർമാണ ചെലവ് 410 കോടി; ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയായി ബ്രഹ്മാസ്‌ത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.