ETV Bharat / entertainment

ഒരു കുടുംബ സാഹസിക യാത്രയിലേക്ക് ബേസിലും കൂട്ടരും ; ഫാലിമി ട്രെയിലര്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 3:33 PM IST

Basil Joseph movie Falimy trailer released  Basil Joseph movie  Basil Joseph  Falimy trailer released  Falimy trailer  Falimy movie  ബേസില്‍ ജോസഫ്  ഫാലിമി  ഫാലിമി ട്രെയിലര്‍  ബേസില്‍ ജോസഫ് സിനിമകൾ
Basil Joseph movie Falimy trailer released

Falimy trailer released : ഫാലിമി ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായി പറയുന്ന ചിത്രമാണ് ഫാലിമി

ടനും സംവിധായകനുമായ ബേസില്‍ ജോസഫിന്‍റെ (Basil Joseph upcoming movie) റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഫാലിമി (Falimy). സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി (Falimy trailer released). ഒരു ഫാമിലി ഡ്രാമ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലുള്ളതാണ് ഫാലിമി എന്നാണ് 2.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

ഒരു കുടുംബ സാഹസിക യാത്രയിലേയ്ക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമാറ്റിക് ട്രീറ്റാകും ഫാലിമി എന്നാണ് ട്രെയിലര്‍ വാഗ്ദാനം നല്‍കുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Also Read: Basil Joseph Falimy Official Teaser : ചിരി പടർത്താൻ അവർ വരികയായി; ബേസിലിന്‍റെ 'ഫാലിമി' ടീസറെത്തി

ഏറെ രസകരമായ നിമിഷങ്ങൾ കോര്‍ത്തിണക്കിയ ട്രെയിലര്‍ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നും കുടുംബസമേതം വാരാണസിയിലേക്ക് നടത്തുന്ന സാഹസിക യാത്രയും അതിനിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഫാലിമി പറയുന്നത് (Family Entertainer movie Falimy).

  • " class="align-text-top noRightClick twitterSection" data="">

ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക് ശേഷം ബേസില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ബേസിൽ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നു. ഇവര്‍ മൂവരും തന്നെയാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നതും. ബേസിലിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്.

Also Read: Basil Joseph Starrer Falimy First Look Poster : ഫാമിലിയല്ല, ഇത് 'ഫാലിമി' ; പുതിയ ചിത്രവുമായി ബേസിൽ, ഫസ്റ്റ് ലുക്ക് പുറത്ത്

ഇവരെ കൂടാതെ മീനാരാജ്, സന്ദീപ് പ്രദീപ്, അഭിറാം രാധാകൃഷ്ണൻ, ജോമോൻ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ നിതീഷ് സഹദേവ് ആണ് സിനിമയുടെ കഥയും സംവിധാനവും. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും ഡയലോഗുകളും ഒരുക്കിയിരിക്കുന്നത്.

ചിയേഴ്‌സ് എന്‍റര്‍ടെയിൻമെന്‍റിന്‍റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, അമല്‍ പോൾസൺ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ആദര്‍ശ് നാരായൺ, രംശി അഹമ്മദ്, ജോൺ പി അബ്രഹാം എന്നിവരാണ് സഹ നിര്‍മാണം.

Also Read: Sophia Paul Hints Major Announcement 'ഞങ്ങൾക്ക് കുറച്ച് പദ്ധതികള്‍ ഉണ്ട്': വലിയ പ്രഖ്യാപനത്തെ കുറിച്ച് സൂചന നൽകി സോഫിയ പോൾ

കലാസംവിധാനം - സുനില്‍ കുമാരൻ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് - വിപിൻ നായര്‍, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം - വിശാഖ് സനല്‍ കുമാര്‍, ഗാന രചന- മുഹ്സിൻ പരാരി, വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനൂപ് രാജ് ഇരിട്ടി, ഫിനാൻസ് കൺട്രോളര്‍ - വിഷ്ണു ദിലീപ് പുളിക്കല്‍, വിഎഫ്എക്സ് - പിക്ചോറിയല്‍ എഫ്എക്സ്, കളറിസ്റ്റ് - ജോയിനര്‍ തോമസ്, സ്റ്റില്‍സ് - അമല്‍ സി സധര്‍, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത്, വിതരണം - ഐക്കൺ സിനിമാസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.