ETV Bharat / entertainment

പുരസ്‌കാര ജേതാക്കൾ ഒന്നിച്ചൊരു ഹോട്ടലിൽ ; ആകസ്‌മിക സന്തോഷം പങ്കുവച്ച് താരങ്ങൾ

author img

By

Published : May 27, 2022, 8:37 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ആറുപേർ ഒരുമിക്കുന്നത് സഹീദ് അരാഫത്തിന്‍റെ ചിത്രത്തില്‍

Biju Menon responds to receiving State Film Award  അവാർഡ് പ്രഖ്യാപിക്കുമ്പോൾ അവാർഡ് ജേതാക്കൾ ഒന്നിച്ചൊരു ഹോട്ടലിൽ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  State Film Award winners  Award winners responds to receiving State Film Award  സന്തോഷം പങ്കുവച്ച് നടൻ ബിജുമേനോൻ  അവാർഡ് ലഭിച്ചതിൽ ദിലീഷ് പോത്തൻ  വിനീത് ശ്രീനിവാസൻ  Dileesh Pothen  Vineeth Sreenivasan
അവാർഡ് പ്രഖ്യാപിക്കുമ്പോൾ അവാർഡ് ജേതാക്കൾ ഒന്നിച്ചൊരു ഹോട്ടലിൽ; സന്തോഷം പങ്കുവച്ച് താരങ്ങൾ

തൃശൂർ : പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിനായി തൃശൂരിൽ ഒത്തുകൂടിയവർക്ക് അപ്രതീക്ഷിത സമ്മാനമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായി തൃശൂരിലെ ഹോട്ടലിലായിരുന്നു അവാർഡ് ജേതാക്കൾ.

നടൻ ബിജുമേനോൻ, നടി ഉണ്ണിമായ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ, കലാസംവിധായകനായ ഗോകുൽദാസ് എന്നിവരാണ് തങ്കം സിനിമയ്ക്കായി ഒത്തുകൂടിയിരുന്നത്. സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഇവർക്കെല്ലാം പുരസ്‌കാരം ലഭിച്ചതും അപ്രതീക്ഷിത സന്തോഷമായി.

പുരസ്‌കാര നിറവിൽ താരങ്ങൾ

READ MORE: മികച്ച നടിയായി രേവതി, നടന്മാരായി ബിജു മേനോനും ജോജുവും ; 'ആവാസവ്യൂഹം' മികച്ച സിനിമ

ഒരുമിച്ചിരിക്കുമ്പോൾ തന്നെ, പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ആകസ്‌മികതയും സന്തോഷവും മറച്ചുവയ്ക്കാതെ തന്നെ മനസ് തുറന്ന് ജേതാക്കൾ പങ്കുവച്ചു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒത്തുചേർന്നുള്ള കൂട്ടായ്‌മയുടെ ഫലവും അതിനുള്ള അംഗീകാരവുമാണ് ഈ നേട്ടമെന്നും അവാർഡ് ജേതാക്കൾ പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ആറുപേർ ഒരുമിക്കുന്ന ചിത്രമെന്ന നേട്ടവും സഹീദ് അരാഫത്തിന്‍റെ തങ്കത്തിനുണ്ട്. വെള്ളിയാഴ്‌ച തൃശൂരിലാണ് 'തങ്കം' സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. അതിനായി എത്തിയതായിരുന്നു താരങ്ങളും പിന്നണി പ്രവർത്തകരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.