ETV Bharat / entertainment

Anweshippin Kandethum First Glance : 'നിഗൂഢത അനാവരണം ചെയ്യുന്നു, ആദ്യ നോട്ടം ഇന്നെത്തും ; അന്വേഷിപ്പിൻ കണ്ടെത്തും അപ്‌ഡേറ്റുമായി ടൊവിനോ

author img

By ETV Bharat Kerala Team

Published : Oct 20, 2023, 11:13 AM IST

Tovino Thomas shared Anweshippin Kandethum update : അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലറിന്‍റെ ഫസ്‌റ്റ് ഗ്ലാൻസ് ഇന്ന് വൈകിട്ട് റിലീസ് ചെയ്യും. ടൊവിനോ തോമസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Anweshippin Kandethum First Glance
Anweshippin Kandethum First Glance

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Anweshippin Kandethum). സിനിമയുടെ ഫസ്‌റ്റ് ഗ്ലാൻസ് ഇന്നെത്തും (Anweshippin Kandethum First Glance). വൈകിട്ട് ആറ് മണിക്കാകും ഇത് നിര്‍മാതാക്കള്‍ പുറത്തുവിടുക.

ടൊവിനോ തോമസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഫസ്‌റ്റ് ഗ്ലാന്‍സ്‌ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 'നിഗൂഢത അനാവരണം ചെയ്യുന്നു!!! 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നതിലേക്കുള്ള ആദ്യ നോട്ടം ഇന്ന് വൈകുന്നേരം 6:00 മണിക്ക് നിങ്ങള്‍ക്ക് മുന്നിലെത്തും !!!' - താരം കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Also Read: സ്‌റ്റൈലായി 'സൂപ്പര്‍ സ്‌റ്റാറായി' ടൊവിനോ തോമസ്; നടികര്‍ തിലകം പുതിയ മാസ് പോസ്‌റ്റര്‍ വൈറല്‍

പതിവ് ഇന്‍വെസ്‌റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജിനു വി എബ്രഹാം, ജോണി ആന്‍റണി എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസ് ഇതാദ്യമായാണ് ടൊവിനോ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്നത്. വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്‌ടുകളില്‍ ഒന്നാണ്.

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, മധുപാൽ, കോട്ടയം നസീർ, ബാബുരാജ്, അസീസ് നെടുമങ്ങാട്, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശൻ, സാദിഖ്, ശരണ്യ, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവരും അണിനിരക്കുന്നു. എഴുപതോളം താരങ്ങളുള്ള ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളുമുണ്ട്.

Also Read: പുതിയ ഭാവത്തില്‍ മിന്നല്‍ മുരളി ; സൂപ്പര്‍ ഹീറോയുടെ കോമിക്‌സ് ഇനി ടിങ്കിളിലും അമര്‍ ചിത്രകഥയിലും

മാർച്ച് ആറിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് നിര്‍മാണം. തിയേറ്റര്‍ ഓഫ് ഡ്രീംസ് തന്നെയാണ് സിനിമയുടെ വിതരണാവകാശവും സ്വന്തമാക്കിയിരിക്കുന്നത്.

ജിനു വി എബ്രഹാം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതവും ഒരുക്കുന്നു. സന്തോഷ് നാരായണന്‍ ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

Also Read: Ajayante Randam Moshanam : മാണിക്യം ആയി സുരഭി ലക്ഷ്‌മി ; അജയന്‍റെ രണ്ടാം മോഷണം പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ഗൗതം ശങ്കർ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. വിനീത് ശ്രീനിവാസൻ - ബിജു മേനോൻ ചിത്രം 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. സൈജു ശ്രീധർ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യൂംസ്‌ - സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, പിആർഒ - ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.