ETV Bharat / entertainment

'ജെല്ലിക്കട്ടിന് ശരിക്കും കഷ്‌ടപ്പെട്ടിട്ടുണ്ട്, ഓടി പോയാലോ എന്ന് വരെ ആലോചിച്ചു': ആന്‍റണി വര്‍ഗീസ്

author img

By

Published : Jan 15, 2023, 2:29 PM IST

ജെല്ലിക്കട്ടിന്‍റെ ഷൂട്ടിങ് ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ആന്‍റണി വര്‍ഗീസ്. വളരെ കഠിനകരമായിരുന്നു സിനിമയുടെ ചിത്രീകരണം എന്നാണ് ആന്‍റണി വര്‍ഗീസ് പറയുന്നത്.

Antony Varghese remembers Jallikattu shooting  Jallikattu shooting days experience  Jallikattu shooting days  Jallikattu shooting  Jallikattu  Antony Varghese  ആന്‍റണി വര്‍ഗീസ്  ജെല്ലിക്കെട്ട്‌  ലിജോ ജോസ് പെല്ലിശ്ശേരി  അങ്കമാലി ഡയറീസ്‌
ജെല്ലിക്കെട്ടിന് ശരിക്കും കഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ആന്‍റണി വര്‍ഗീസ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആന്‍റണി വര്‍ഗീസ്. 'അങ്കമാലി ഡയറീസിന്' ശേഷം ആന്‍റണി വര്‍ഗീസ് വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം 'ജല്ലിക്കട്ടില്‍' ഒരുമിച്ചിരുന്നു. ഏറെ പ്രേക്ഷക നിരൂപക പ്രശംസകളും പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ് 'ജെല്ലിക്കട്ട്'.

ഇപ്പോഴിതാ 'ജെല്ലിക്കട്ട്' ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ആന്‍റണി വര്‍ഗീസ്. 'ജെല്ലിക്കട്ട്' ചിത്രീകരണത്തിനിടെ തനിക്ക് ഓടി പോകാന്‍ തോന്നിയിട്ടുണ്ടെന്നാണ് നടന്‍റെ വെളിപ്പെടുത്തല്‍. ആന്‍റണിയുടെ പുതിയ സിനിമയായ 'പൂവനു'മായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ജെല്ലിക്കട്ട് മോശം അവസ്ഥ ആയിരുന്നു. കട്ടപ്പനയില്‍ ഡാമിന്‍റെ റിസര്‍വോയറില്‍ ആയിരുന്നു സിനിമയുടെ ഷൂട്ട്. അവിടെ ഭയങ്കര തണുപ്പാണ്. ഡിസംബറിലായിരുന്നു ഷൂട്ട്. ആ സമയത്ത് തണുപ്പ് കൂടും. വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടു പോയി നിര്‍ത്തും. എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയില്‍ ആകെ മുക്കും. ഇതിന് ശേഷം വെളുപ്പിന് ആറ് മണി വരെ ഇങ്ങനെ നിക്കണം.

അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോള്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങള്‍. അര മണിക്കൂറിന് ശേഷം വീണ്ടും ചെളിയില്‍. 'ജെല്ലിക്കട്ടി'ന്‍റെ ആ ഷൂട്ടിംഗിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്‌ത പാപങ്ങളും ചെയ്യാന്‍ പോകുന്ന പാപങ്ങളും ക്ഷമിച്ചെന്ന് തോന്നുന്നുണ്ട്. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അതുപോലെ കഷ്‌ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാന്‍ ഓടിപ്പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിരുന്നു'-ആന്‍റണി വര്‍ഗീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.