ETV Bharat / entertainment

ഇൻസ്‌റ്റഗ്രാമിലെ ക്യൂട്ടായ വീഡിയോ; മകൾ അർഹയെ കൊഞ്ചിച്ചുകൊണ്ടുള്ള അല്ലു അർജുന്‍റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

author img

By

Published : Apr 21, 2023, 5:53 PM IST

മകൾ അല്ലു അർഹയുടെ സിനിമ അരങ്ങേറ്റത്തിന് പിന്നാലെ കാറിൽ അർഹയുമൊത്ത് സന്തോഷ നിമിഷം പങ്കിടുന്ന അല്ലു അർജുന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

അല്ലു അർഹ  അല്ലു അർജുൻ  അല്ലു അർജുൻ അർഹ വീഡിയോ  അല്ലു അർജുൻ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്  സിനിമ വാർത്തകൾ  allu arjun  allu arjun adoring daughter arha  allu arha  allu arjun daughter  film news  allu arjun instagram
അല്ലു അർജുന്‍റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഹൈദരാബാദ്: സമൂഹ മാധ്യമത്തിൽ ആരാധകവൃന്ദം ഏറ്റെടുത്ത തെന്നിന്ത്യയിലെ ചുരുക്കം ബാലതാരങ്ങളിൽ ഒരാളാണ് നടൻ അല്ലു അർജുന്‍റെ മകൾ അല്ലു അർഹ. സാമന്ത റൂത്ത് പ്രഭു പ്രധാന കഥാപാത്രമായ ശാകുന്തളം എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവച്ചത്. ഒറ്റ സിനിമയിലൂടെ ആരാധകരെയും പ്രേക്ഷക ശ്രദ്ധയും നേടിയ ഈ കൊച്ചു മിടുക്കിയുമൊത്തുള്ള പിതാവും തെന്നിന്ത്യൻ സൂപ്പർ താരവുമായ അല്ലു അർജുൻ പങ്കുവച്ച ഇൻസ്‌റ്റഗ്രാം വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

മകളെ കളിപ്പിച്ച് അല്ലു അർജുൻ: വ്യാഴാഴ്‌ചയാണ് അല്ലു അർജുൻ തന്‍റെ കാറിൽ മകളുമൊത്ത് സഞ്ചരിക്കുമ്പോഴുള്ള വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. സ്വന്തം മകളുടെ ആരാധ്യൻ കൂടിയായ അല്ലു അർജുൻ, അർഹയെ കളിപ്പിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. അർഹയുടെ മുടിയിൽ കളിക്കുമ്പോൾ താരപുത്രി ഹൃദ്യമായി ചിരിക്കുകയും അതേസമയം അല്ലു അർജുന്‍റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

also read: 'ഈ മധുര നിമിഷം എന്നും വിലമതിക്കുന്നത്' : മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് അല്ലു അര്‍ജുന്‍

ഇളയരാജ രചിച്ച ജനപ്രിയ മലയാളം ഗാനമായ തുമ്പി വാ തുമ്പകുടത്തിൻ.. എന്ന അതിമനോഹര ഗാനമാണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. കുസൃതികാണിക്കുന്ന അർഹയെ ചുംബിക്കുന്ന അല്ലു അർജുൻ വീഡിയോയിൽ ഏറെ സന്തോഷവാനാണ്. വീഡിയോ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടയുടനെ ആരാധകരുടെ നിരവധി കമന്‍റുകളാണ് ഒഴുകിയെത്തിയത്.

ഇൻസ്‌റ്റഗ്രാമിലെ ക്യൂട്ടായ വീഡിയോ: അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ നിരവധി പേർ പ്രശംസിച്ചപ്പോൾ പശ്ചാത്തല സംഗീതത്തേയും ചിലർ പുകഴ്‌ത്തി. ഇൻസ്‌റ്റഗ്രാമിലെ ഏറ്റവും ക്യൂട്ടായ വീഡിയോ എന്നാണ് ഒരു ആരാധകൻ എഴുതിയത്. ശാകുന്തളം സിനിമയിലൂടെ അഭിനയ രംഗത്തേക്കുള്ള അർഹയുടെ അരങ്ങേറ്റത്തെ പ്രശംസിച്ച് കൊണ്ട് താരം പോസ്‌റ്റ് ചെയ്‌ത കുറിപ്പും സമൂഹമാധ്യത്തിൽ നെറ്റിസൺസ് ഏറ്റെടുത്തിരുന്നു.

also read: ഭാര്യ സ്നേഹ റെഡ്ഡിയ്‌ക്കൊപ്പം അല്ലുവിൻ്റെ പിറന്നാൾ ആഘോഷം

അർഹയുടെ അരങ്ങേറ്റം പ്രശംസിച്ച് അല്ലു അർജുൻ: അർഹയുടെ അഭിനയം എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവളെ സ്‌ക്രീനില്‍ പരിചയപ്പെടുത്തിയ ഗുണ ഗാരുവിന് നന്ദിയെന്നും ഒപ്പം ഈ മധുര നിമിഷം എന്നും വിലമതിക്കുന്നതാണെന്നുമായിരുന്നു താരം ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റിനൊപ്പം എഴുതിയത്.

അല്ലു അർജുൻ നിലവിൽ പുഷ്‌പയുടെ രണ്ടാം ഭാഗമായ പുഷ്‌പ: ദി റൂളിന്‍റെ തിരക്കിലാണ്. സുകുമാറാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. അല്ലു അർജുനും രശ്‌മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, ധനുഞ്ജയ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, അജയ്, റാവു രമേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.

also read: 'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.