ETV Bharat / entertainment

'രണ്‍ബീര്‍ മികച്ച പിതാവ്'; മകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠകള്‍ പങ്കുവച്ച് ആലിയ ഭട്ട്

author img

By

Published : Apr 26, 2023, 8:05 PM IST

കുട്ടിയെ പരിചരിക്കുന്നതില്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ രൺബീർ കപൂർ എത്രമാത്രം മികച്ചതാണെന്ന് ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു

alia bhatt  ranbir  ranbirs nervousness as a father  ranbir kapoor  raha  upcoming movie of ranbir  alia in metgala  latest film news  രണ്‍ബീര്‍  ആലിയ ഭട്ട്  രൺബീർ കപൂർ  ആലിയ ഭട്ട് മെറ്റ് ഗാല  രണ്‍ബീര്‍ കപൂര്‍ വരാനിരിക്കുന്ന സിനിമ  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'രണ്‍ബീര്‍ മികച്ച പിതാവ്'; മകളെക്കുറിച്ചുള്ള ഉത്‌കണ്‍ഠകള്‍ പങ്കുവെച്ച് ആലിയ ഭട്ട്

ഹൈദരാബാദ്: അഭിനേത്രി, നിര്‍മാതാവ്, സംരംഭക എന്നിവയ്‌ക്ക് പുറമെ അമ്മ എന്ന വലിയ ഉത്തരവാദിത്തവും ഒരേപോലെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. മാതൃത്വം അനായാസം കൈകാര്യം ചെയ്യുന്നതില്‍ ആലിയ ഏവരുടെയും റോള്‍മോഡലായിരിക്കുകയാണ്. അമ്മ എന്ന നിലയില്‍ സ്വാഭാവികമായും ദിനംപ്രതി അനുകൂലവും പ്രതികൂലവുമായ ദിവസങ്ങളിലൂടെയാണ് ആലിയ കടന്നുപോകുന്നത്.

എന്നാല്‍, കുട്ടിയെ പരിചരിക്കുന്നതില്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ രൺബീർ കപൂർ എത്രമാത്രം മികച്ചതാണെന്ന് ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു. അടുത്തിടെയായി ഒരു ഫാഷന്‍ മാഗസിനില്‍ എങ്ങനെയാണ് തന്‍റെ ജോലിയും മാതൃത്വവും ഒരേപോലെ കൈകാര്യം ചെയ്യുന്നതെന്ന് ആലിയ പറഞ്ഞിരുന്നു. ജോലിയില്‍ എത്രമാത്രം സംതൃപ്‌തി ലഭിച്ചാലും ഒരമ്മ എന്ന നിലയില്‍ കിട്ടുന്ന സന്തോഷത്തിന് അതിരുകളില്ലെന്ന് ആലിയ പറയുന്നു.

രണ്‍ബീര്‍ എന്ന അച്ഛന്‍: ഒരമ്മ എന്ന നിലയില്‍ തനിക്ക് ഉണ്ടാവാറുള്ള ഭയങ്ങളെ സംബന്ധിച്ച് തനിക്ക് ഒരു ചികിത്സ ആവശ്യമാണെന്ന് ആലിയ വ്യക്തമാക്കുന്നു. എന്നാല്‍, തനിക്ക് ഉണ്ടാകാറുള്ള ഭയങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് ഒരച്ഛന്‍ എന്ന നിലയില്‍ രണ്‍ബീറിന്‍റെ പ്രവര്‍ത്തി. മകള്‍ രാഹയോടൊപ്പം സമയം ചിലവഴിക്കുന്ന രണ്‍ബീര്‍ മറ്റുള്ള അച്ഛന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‌തനാണ്.

'തണുത്ത കാറ്റില്‍ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മകള്‍ക്കൊപ്പം ജനാലയ്‌ക്കരികിലിരിക്കാന്‍ രണ്‍ബീറിന് ഇഷ്‌ടമാണ്. കൂടാതെ, അധിക സമയവും മകള്‍ പുറത്തുള്ള വലിയ പച്ചമരത്തില്‍ ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. രണ്‍ബീറിനെ സംബന്ധിച്ച് ഈ ഭൂമിയിലെ ദേവതയാണ് അവള്‍'- ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

ഒരമ്മ എന്ന നിലയില്‍ ആലിയയ്‌ക്ക് മാത്രമല്ല അച്ഛനെന്ന നിലയില്‍ രണ്‍ബീറിനും മകളെക്കുറിച്ച് ഉത്‌കണ്‌ഠകളുണ്ട്. വരാനിരിക്കുന്ന ചിത്രം ആനിമലിന്‍റെ ഷൂട്ടിങ് തിരക്കിലാണ് രണ്‍ബീര്‍. ഷൂട്ടിങിനോടനുബന്ധിച്ച് അഞ്ച് മാസം മകള്‍ക്കൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ മകള്‍ മറന്നുപോകുമോ എന്ന കാര്യമോര്‍ത്തായിരുന്നു രണ്‍ബീറിന്‍റെ ഉറക്കം കെടുത്തിയിരുന്നത്.

മെറ്റ്ഗാലയില്‍ ആലിയ: അടുത്ത മാസം നടക്കുന്ന മെറ്റ് ഗാലയില്‍ തിളങ്ങാനൊരുങ്ങുകയാണ് ആലിയ ഭട്ട്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാനൊരുങ്ങുകയാണ് ആലിയ ഭട്ട്. ഇതിന് മുന്നോടിയായാണ് മെറ്റ് ഗാലയില്‍ ആലിയ എത്തുന്നത്.

അതേസമയം, രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായ 'തൂ ഝൂട്ടി മേം മക്കാര്‍' ഹോളി റിലാസായി ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

100 കോടി ക്ലബില്‍ രണ്‍ബീറിന്‍റെ സിനിമ: സിനിമ ബോക്‌സോഫിസിലും മികച്ച നമ്പറുകളാണ് സൃഷ്‌ടിക്കുന്നത്. ലൗ രഞ്ജന്‍ സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത് 11 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്‌റ്റ് തുതേജ ആണ് ഇക്കാര്യം അറിയിച്ചത്.

100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്‍ബീര്‍ കപൂറിന്‍റെയും ശ്രദ്ധ കപൂറിന്‍റെയും ആറാമത്തെ ചിത്രം കൂടിയാണിത്. ആഭ്യന്തര ബോക്‌സോഫിസില്‍ 100 കോടി രൂപ നേടിയ ചിത്രത്തിന്‍റെ ആഗോള ബോക്‌സോഫിസ് കലക്ഷന്‍ 122 കോടി രൂപയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.