ETV Bharat / entertainment

ഹിന്ദി ദേശീയ ഭാഷ തർക്കം: ദക്ഷിണേന്ത്യൻ താരങ്ങളോട് ഉത്തരേന്ത്യന്‍ താരങ്ങൾക്ക് അസൂയയെന്ന് ആർജിവി

author img

By

Published : Apr 28, 2022, 4:20 PM IST

ajay devgn twitter  kiccha sudeep twitter  national language of india  runway 34  kiccha sudeep movies  ajay devgn movies  ajay devgan date of birth  ajay devgn kiccha sudeep movie  ajay devgn and kicha sudeep language row  അജയ് ദേവ്ഗൺ-കിച്ച സുദീപ് തർക്കം: വടക്കൻ താരങ്ങൾ ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയപ്പെടുന്നുവെന്ന് ആർജിവി
അജയ് ദേവ്ഗൺ-കിച്ച സുദീപ് തർക്കം: ഉത്തരേന്ത്യന്‍ താരങ്ങൾ ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയപ്പെടുന്നുവെന്ന് ആർജിവി

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്നതിനെ ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും തെന്നിന്ത്യൻ സിനിമാതാരം കിച്ച സുദീപും തമ്മിൽ വാക്പോരിന് തുടക്കമിട്ടതിന് പിന്നാലെയാണ് പ്രസ്‌താവനയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തെത്തിയത്

ഹൈദരാബാദ്: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്നതിനെ ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും തെന്നിന്ത്യൻ സിനിമാതാരം കിച്ച സുദീപും തമ്മിൽ വാക്പോരിന് തുടക്കമിട്ടതിന് പിന്നാലെ പ്രസ്‌താവനയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. സുദീപിനെ അനുകൂലിച്ചുകൊണ്ടാണ് സംവിധായകൻ രാം ഗോപാൽ വർമ്മയും രംഗത്തു വന്നത്.

  • Hello @ajaydevgn sir.. the context to why i said tat line is entirely different to the way I guess it has reached you. Probably wil emphasis on why the statement was made when I see you in person. It wasn't to hurt,Provoke or to start any debate. Why would I sir 😁 https://t.co/w1jIugFid6

    — Kichcha Sudeepa (@KicchaSudeep) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

അജയ് ദേവ്ഗണിന്‍റെ ഹിന്ദി ട്വീറ്റിന് നിങ്ങൾ കന്നഡയിൽ ഉത്തരം നൽകിയാൽ എന്തുചെയ്യുമെന്നും പ്രത്യേക ഭാഷയില്ലെന്നും വടക്കും തെക്കുമില്ലെന്നും എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. ഉത്തരേന്ത്യന്‍ താരങ്ങള്‍ ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയപ്പെടുന്നുവെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

  • And sir @ajaydevgn ,,
    I did understand the txt you sent in hindi. Tats only coz we all have respected,loved and learnt hindi.
    No offense sir,,,but was wondering what'd the situation be if my response was typed in kannada.!!
    Don't we too belong to India sir.
    🥂

    — Kichcha Sudeepa (@KicchaSudeep) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ലെന്നും ബോളിവുഡിലും പാന്‍ ഇന്ത്യന്‍ സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കിച്ച സുദീപ് പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമായത്. ഒരു പാൻ ഇന്ത്യ ഫിലിം (കെജിഎഫ് 2) കന്നഡയിൽ നിർമ്മിച്ചതാണെന്ന് ആരോ പറഞ്ഞു, എനിക്ക് ഒരു ചെറിയ തിരുത്തൽ വരുത്താൻ ആഗ്രഹമുണ്ട്. സിനിമകള്‍ അവര്‍ തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്‌ത് ബുദ്ധിമുട്ടുകയാണ്. നമ്മള്‍ ഇന്ന് എല്ലായിടത്തും പോകുന്ന സിനിമകൾ ചെയ്യുന്നു എന്നാണ് കിച്ച സുദീപ് ട്വിറ്ററില്‍ കുറിച്ചത്.

  • Whether u intended or not am glad u made this statement ,because unless there’s a strong stir , there cannot be a calm especially at a time when there seems to be a war like situation between Bolly(north)wood and Sandal(South) wood https://t.co/SXPqvrU8OV

    — Ram Gopal Varma (@RGVzoomin) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ഇതിന് മറുപടിയുമായി അജയ് ദേവ്ഗണ്‍ എത്തി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കിൽ, നിങ്ങളുടെ മാതൃഭാഷാ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യുന്നത് എന്തിനാണെന്നും ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കുമെന്നുമാണ് മറുപടിയായി അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്‌തത്.

  • The base undeniable ground truth @KicchaSudeep sir ,is that the north stars are insecure and jealous of the south stars because a Kannada dubbing film #KGF2 had a 50 crore opening day and we all are going to see the coming opening days of Hindi films

    — Ram Gopal Varma (@RGVzoomin) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

താങ്കള്‍ ഹിന്ദിയിൽ അയച്ച സന്ദേശം എനിക്ക് മനസിലായെന്നും ഞങ്ങൾ എല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും പഠിക്കുകയും ചെയ്‌തിട്ടുള്ളതിനാൽ പ്രശ്‌നമില്ലെന്നും പക്ഷേ എന്റെ പ്രതികരണം കന്നഡയിൽ ടൈപ്പ് ചെയ്‌താൽ സ്ഥിതി എന്തായിരിക്കുമെന്നാലോചിച്ച് ആശ്ചര്യപ്പെട്ടുവെന്നും സുദീപ് വീണ്ടും ട്വീറ്റ് ചെയ്‌തു. ഇതിനെ തുടർന്ന് രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖർ വിവിധ പ്രതികരണങ്ങളുമായി രംഗത്ത്.

Also Read മകള്‍ നിസയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് അജയ് ദേവ്ഗണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.