ETV Bharat / entertainment

ഭീഷ്‌മപര്‍വ്വത്തിലെ റേച്ചല്‍ കാന്‍ വേദിയില്‍, ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി അനഘ, ചിത്രങ്ങള്‍ പുറത്ത്

author img

By

Published : May 27, 2022, 9:41 PM IST

ഭീഷ്‌മപര്‍വ്വത്തിലെ പറുദീസ ഗാനരംഗത്തില്‍ അനഘയും തിളങ്ങിയിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടി മലയാളത്തില്‍ കാഴ്‌ചവച്ചത്.

actress anagha at cannes film festival  actress anagha latest pictures cannes festival  bheeshmaparvam actress latest pictures  നടി അനഘ കാന്‍ ഫിലിം ഫെസ്‌റ്റിവല്‍  കാന്‍ വേദിയില്‍ നിന്നുളള ചിത്രങ്ങളുമായി അനഘ  കാന്‍ ഫിലിം ഫെസ്‌റ്റിവല്‍ 2022  നടി അനഘ ഭീഷ്‌മപര്‍വം
ഭീഷ്‌മപര്‍വത്തിലെ റേച്ചല്‍ കാന്‍ വേദിയില്‍, ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി അനഘ, ചിത്രങ്ങള്‍ പുറത്ത്

ഭീഷ്‌മപര്‍വ്വം സിനിമയിലെ റേച്ചലായി മലയാളത്തില്‍ അടുത്തിടെ തിളങ്ങിയ താരമാണ് നടി അനഘ. അമല്‍ നീരദ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രത്തിലെ അനഘയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭീഷ്‌മയില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായി അഭിനയിച്ച നടി ഒരിടവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രത്തിലൂടെ മോളിവുഡില്‍ തിരിച്ചെത്തിയത്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്‌ത പറവയാണ് അനഘയുടെ ആദ്യ ചിത്രം. പറവയില്‍ ഷെയിന്‍ നിഗത്തിന്‍റെ നായികയായിട്ടാണ് നടി അഭിനയിച്ചത്. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജുവാണ് അനഘയുടേതായി ആദ്യമായി റിലീസ് ചെയ്‌ത സിനിമ.

മലയാളത്തില്‍ റോസാപ്പൂ എന്നൊരു ചിത്രത്തിലും അനഘ അഭിനയിച്ചിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതല്‍ സജീവമായത്. കോളിവുഡില്‍ നട്പെ തുണൈ, ദിക്കിലൂന എന്നീ സിനിമകളെല്ലാം നടി ഭാഗമായി. അഭിനേത്രി എന്നതിലുപരി മോഡലായും തിളങ്ങിയിട്ടുണ്ട് അനഘ.

ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ നടി പങ്കുവച്ച എറ്റവും പുതിയ ചിത്രങ്ങള്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. അനഘയെ അപ്രതീക്ഷിതമായി കാന്‍ ഫിലിം ഫെസ്‌റ്റിവല്‍ വേദിയില്‍ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. ഫ്രഞ്ച് ചിത്രമായ നവംബ്രെയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് നടി കാനില്‍ എത്തിയത്.

കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ നിന്നുളള നാല് ചിത്രങ്ങളാണ് അനഘ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. നിരവധി ആരാധകരും സഹതാരങ്ങളും നടിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നു. ഗ്ലാമറസ് ലുക്കിലാണ് അനഘ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നടി മുന്‍പ് ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തമിഴിലും ഗ്ലാമറസ് വേഷങ്ങളിലാണ് അനഘ കൂടുതല്‍ തിളങ്ങിയിട്ടുളളത്. ഗുണ 369 എന്ന ചിത്രത്തിലൂടെയാണ് അനഘയുടെ തെലുങ്ക് അരങ്ങേറ്റം. തമിഴില്‍ ഒരുങ്ങുന്ന ബഫൂണ്‍ ആണ് നടിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.