ETV Bharat / entertainment

വാജ്‌പേയിയുടെ ജീവിതം ഇനി സിനിമയാകുന്നു; റിലീസും പ്രഖ്യാപിച്ചു

author img

By

Published : Jun 29, 2022, 10:57 AM IST

Atal Bihari Vajpayee biopic: 2023 തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഉല്ലേഖ്‌ എന്‍പിയുടെ 'ദി അണ്‍ടോള്‍ഡ്‌ വാജ്‌പോയി: പൊളിറ്റീഷ്യന്‍ ആന്‍ഡ്‌ പാരഡോക്‌സ്‌' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുക.

A film on Atal Bihari Vajpayee life  വാജ്‌പേയിയുടെ ജീവിതം  Atal Bihari movie is an adaptation of Ullekh NP book  Main Rahoon Ya Na Rahoon Yeh Desh Rehna Chahiye  Atal Bihari biopic movie release  Atal Bihari Vajpayee biopic  Atal Bihari political life
വാജ്‌പേയിയുടെ ജീവിതം ഇനി സിനിമയാകുന്നു; റിലീസും പ്രഖ്യാപിച്ചു

Atal Bihari movie is an adaptation of Ullekh NP book: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു. ഉല്ലേഖ്‌ എന്‍പിയുടെ 'ദി അണ്‍ടോള്‍ഡ്‌ വാജ്‌പോയി: പൊളിറ്റീഷ്യന്‍ ആന്‍ഡ്‌ പാരഡോക്‌സ്‌' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന് 'മെയിന്‍ റഹൂന്‍ യാ നാ രഹൂന്‍, യേ ദേശ്‌ രഹ്‌ന ചാഹിയേ അടല്‍' എന്നാണ് പേരിട്ടിരിക്കുന്നത്‌.

Main Rahoon Ya Na Rahoon Yeh Desh Rehna Chahiye: വിനോദ്‌ ഭാനുഷാലി, സന്ദീപ്‌ സിംഗ്‌, സാം ഖാന്‍, കമലേഷ്‌ ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം. ചിത്രത്തില്‍ വാജ്‌പേയിയുടെ പ്രത്യയ ശാസ്‌ത്രമോ രാഷ്‌ട്രീയമോ അല്ല പറയാന്‍ ഉദ്ദേശിക്കുന്നതെന്നും മറിച്ച് അദ്ദേഹത്തിന്‍റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ജീവിത ശൈലിയെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നും നിര്‍മാതാവ്‌ സന്ദീപ് സിംഗ് പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

Atal Bihari biopic movie release: 2023 തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2023ല്‍ ക്രിസ്‌മസ്‌ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. അടല്‍ ബിഹാരി വാജ്‌പേയിയുടെ 99ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് റിലീസ്‌. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഡിസംബര്‍ 25ന് ഗവര്‍ണന്‍സ്‌ ദിനമായാണ് ആചരിക്കുന്നത്‌.

Atal Bihari political life: ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഡോ.മന്‍മോഹന്‍ സിംഗും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിയാണ് വാജ്‌പേയി. 1996ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ അദ്ദേഹം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ 13 ദിവസത്തിനകം രാജിവച്ചിരുന്നു. പിന്നീട്‌ 1998, 1999 എന്നീ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയായി.

2009ല്‍ രാഷ്‌ട്രിയ ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം എഴുത്ത്‌ മേഖലയില്‍ അഗ്രഗണ്യനായി മാറി. 2018 ഓഗസ്‌റ്റ് 16ന്‌ 93ാം വയസ്സിലായിരുന്നു അന്ത്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.