ETV Bharat / entertainment

ആക്ഷൻ സീരീസിനൊരുങ്ങി സാമന്ത; ചോര പൊടിയുന്ന കൈകളുടെ ചിത്രങ്ങൾ പങ്കുവെച്ച് താരം

author img

By

Published : Feb 28, 2023, 1:49 PM IST

അസ്ഥികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന അപൂർവ രോഗത്തോട് പൊരുതുന്ന സാമന്ത ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്. കഠിനമായ ആക്ഷൻ സീക്വൻസുകൾ ഉള്ള സിറ്റാഡലിലെ കഥാപാത്രത്തിനായി നിരവധി കായിക ഇനങ്ങൾ പരിശീലീക്കുകയാണ് നടി

സമന്താ റൂത്ത് പ്രഭു  cinema  samantha  citadel series  മയോസൈറ്റിസ്  south indian actress  instgaram  instagram  trending film news
Samantha Ruth Prabhu

ഹൈദരാബാദ്: അഭിനയ തികവിന്‍റെ പര്യായമാണ് സാമന്ത റൂത്ത് പ്രഭു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി എത്ര കഠിനമായ ഗ്രൂമിങ്ങിനോടും സാമന്ത നോ പറയാറില്ല. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ സിറ്റാഡലിന്‍റെ ഇന്ത്യൻ ഭാഗത്തിൽ താനുമുണ്ടാകുമെന്ന് സാം തന്‍റെ ആരാധകരെ അറിയിച്ചത് ഈയിടെയാണ്.

അസ്ഥികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന അപൂർവ രോ​ഗത്തോട് പൊരുതുന്ന സാമന്ത ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്. കഠിനമായ ആക്ഷൻ സീക്വൻസുകൾ ഉള്ള സിറ്റാഡലിലെ കഥാപാത്രത്തിനായി നിരവധി കായിക ഇനങ്ങൾ പരിശീലിക്കുകയാണ് താരം. സാമന്ത ചൊവ്വാഴ്‌ച തന്‍റെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.

'പെർക്‌സ് ഓഫ് ആക്ഷൻ' എന്നെഴുതി തന്‍റെ മുറിവുകളും ചതവുകളുമുള്ള കൈകളുടെ ക്ളോസപ്പ് ചിത്രമാണ് ഇൻസ്‌റ്റഗ്രാം സ്‌റ്റോറി ആക്കിയിരിക്കുന്നത്. ആക്ഷൻ ചെയ്യുന്നതിന്‍റെ ആനുകൂല്യങ്ങൾ ആണിവയൊക്കെയെന്ന് പറയുന്ന സാം തന്‍റെ വർക്കൗട്ട് വീഡിയോകളൊക്കെ നിരന്തരമായി ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്‌ക്കാറുണ്ട്. ആരാധകരും നിരവധി സെലിബ്രിറ്റികളും ഇതിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. സാമന്തയുടെ അർപ്പണബോധത്തെ പ്രകീർത്തിച്ച് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.

ആക്ഷൻ സീരീസ് ഫാമിലി മാൻ 2 ന്‍റെ വിജയത്തിന് ശേഷം സാമന്ത സംവിധായകരായ രാജ്, ഡികെ എന്നിവരുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും സിറ്റാഡൽ. ഇതുവരെ പേരിട്ടിട്ടില്ലാത്ത സീരീസിന്‍റെ ഷൂട്ടിംഗ് ഉത്തരേന്ത്യയിലും പിന്നീട് സെർബിയയിലും ദക്ഷിണാഫ്രിക്കയിലും ആയിരിക്കും നടക്കുക. സാമന്തക്കൊപ്പം പരമ്പരയിൽ വരുൺ ധവാനും പ്രധാന വേഷത്തിൽ എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.