ETV Bharat / crime

ഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണക്കവര്‍ച്ച; തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

author img

By

Published : Dec 9, 2022, 8:52 PM IST

women arrested in Gold theft in Thrissur  ഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണക്കവര്‍ച്ച  തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍  തൃപ്രയാര്‍ ഏകാദശി  Thrissur news updates  latest news in Thrissur  kerala news updates  latest news in kerala  മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികള്‍
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികള്‍

തൃശൂരിലെ തൃപ്രയാര്‍ ഏകാദശി ഉത്സവങ്ങള്‍ക്കിടെ വിവിധ സ്‌ത്രീകളില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍.

തൃശൂര്‍: തൃപ്രയാര്‍ ഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണക്കവര്‍ച്ച. നാല് സ്‌ത്രീകള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിനികളായ അംബിക, ലക്ഷ്‌മി, അനിത, സന്ധ്യ എന്നിവരാണ് പിടിയിലായത്.

14 പവന്‍ സ്വര്‍ണം ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വലപ്പാട് പൊലീസാണ് ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഉത്സവത്തിനിടെ സ്വര്‍ണം മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും, തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായെത്തി മോഷണം നടത്തുകയാണ് സംഘത്തെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. വലപ്പാട് ഇൻസ്പെക്‌ടർ കെ.എസ്.സുശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.