ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

author img

By

Published : Oct 22, 2022, 3:49 PM IST

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 8,000 രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

Thrissur  young man who sexually assaulted minor  prison  പ്രായപൂര്‍ത്തിയാകത്ത് ആണ്‍കുട്ടി  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി  അഞ്ച് വര്‍ഷം കഠിന തടവ്  അഞ്ച് വര്‍ഷം  കോടതി  തൃശൂര്‍  ആണ്‍കുട്ടി  കുട്ടി
പ്രായപൂര്‍ത്തിയാകത്ത് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ്. മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനാണ് കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയെ കൂടാതെ 8,000 രൂപ പിഴയും കോടതി ഉത്തരവിലുണ്ട്.

2018 മാർച്ചിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ബന്ധുവീട്ടിൽ വിരുന്നെത്തിയ കുട്ടിയെ മിഠായി തരാമെന്ന് പ്രലോഭിപ്പിച്ച് വീടിന്‍റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി പീഡനവിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണസംഘം പ്രതിക്കെതിരെ 12 സാക്ഷികളെ വിസ്‌തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്‌ത്രീയ തെളിവുകൾ നിരത്തുകയും ചെയ്‌തു.

പാവറട്ടി സബ് ഇൻസ്പെക്‌ടറായിരുന്ന അനിൽകുമാർ ടി മേപ്പിള്ളിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ബിനോയിയും, സഹായിയായി അഡ്വ. അമൃതയും ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.