ETV Bharat / crime

ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കുമെന്ന് ആലപ്പുഴ പൊലീസ് മേധാവി

author img

By

Published : Dec 27, 2021, 4:29 PM IST

'ഷാൻ വധക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ സൂചനകളും ചില തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്'

Shan murder case  investigate top RSS link Shan murder case  Alappuzha district police chief comment Shan murder case on  ഷാൻ വധക്കേസ്  ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കും  എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍റെ കൊലപാതകം
ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കും: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി

ആലപ്പുഴ : എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ ഉന്നത ആർ.എസ്.എസ് ബന്ധവും അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി ജയദേവ് ഐ.പി.എസ്. ഷാൻ വധക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ സൂചനകളും ചില തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏതൊക്കെ തലത്തിലാണ് ഗൂഢാലോചന നടന്നതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഷാൻ വധത്തിൽ പ്രധാന പ്രതികൾ പിടിയിലായിട്ടുണ്ട്. ഇവരിൽ പ്രതികളും പ്രതികളെ സഹായിച്ചവരുമുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ എത്ര പേരുണ്ടായിരുന്നു എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാൻ സാധിക്കൂ.

ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കും: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി

Also Read: ആലപ്പുഴ ഷാൻ വധം : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി

അന്വേഷണം ഏത് അറ്റം വരെയും വ്യാപിപ്പിക്കുമെന്നും കൊലപാതകത്തിനും ഗൂഢാലോചനയിലും പ്രതികൾക്ക് സഹായം ചെയ്തവരെ ഉൾപ്പടെ മുഴുവൻ പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും എസ്.പി വ്യക്തമാക്കി. രഞ്ജിത്ത് വധക്കേസിൽ നിരവധി പേർ കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്യുകയാണെന്നും ജി ജയദേവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.