ETV Bharat / crime

ഷാബാ ശെരീഫിന്‍റെ മൃതദേഹം ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കഷണങ്ങളാക്കി പുഴയില്‍ ഒഴിക്കി; പെൻഡ്രൈവിലെ ദൃശ്യങ്ങള്‍ നടുക്കുന്നത്

author img

By

Published : May 11, 2022, 2:17 PM IST

Updated : May 11, 2022, 4:00 PM IST

ഇയാളെ ഒന്നേകാൽ വർഷത്തോളം അന്യായ തടങ്കലിൽവച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു

KL_MPM_01_11_05_22_NILAMBUR MURDER_10006  nilampoor shaba shareef murder  ഷാബാ ശെരീഫിന് നേരിടേണ്ടിവന്നത് കൊടിയ പീഡനം; പെൻഡ്രൈവിലെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്
ഷാബാ ശെരീഫിന് നേരിടേണ്ടിവന്നത് കൊടിയ പീഡനം; പെൻഡ്രൈവിലെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

നിലമ്പൂര്‍: ഒറ്റമൂലിക്ക് വേണ്ടി വൈദ്യനായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേർ അറസ്റ്റിൽ. വ്യവസായിയായ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫ്, മാനേജരായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ് പ്രതികള്‍. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

ഷാബാ ശെരീഫിന്‍റെ മൃതദേഹം ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കഷണങ്ങളാക്കി പുഴയില്‍ ഒഴിക്കി; പെൻഡ്രൈവിലെ ദൃശ്യങ്ങള്‍ നടുക്കുന്നത്

ആദ്യം മോഷണക്കേസ്, പിന്നീട് ആത്മഹത്യാ ശ്രമം: മോഷണക്കേസുമായി ബന്ധപ്പെട്ട് നടന്ന് അന്വേഷണമാണ് പൊലീസിനെ കൊലക്കുറ്റം കണ്ടെത്താന്‍ സഹായിച്ചത്. ഏപ്രില്‍ 24ന് വ്യവാസിയായ ഷൈബിൻ അഷറഫ് തന്‍റെ വീട്ടില്‍ കവർച്ച നടന്നതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷൈബിന്‍റെ സഹായിയായിരുന്ന നൗഷാദാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്‌തു.

ഇതിനിടെ കേസില്‍ ഉൾപ്പെട്ട നാഷാദ് ഉള്‍പ്പെടെ ആഞ്ച് പ്രതികൾ ഏപ്രില്‍ 29ന് സെക്രട്ടറിയേറ്റിന് മുമ്പിലെത്തി ആത്മഹത്യാ ശ്രമം നടത്തി. തനിക്കെതിരെ കേസ് കൊടുത്ത വ്യവസായിയായ ഷൈബിന്‍ കൊലപാതകം ഉള്‍പ്പെടെ ചെയ്തിട്ടുണ്ടെന്നും ഇതില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണം എന്നും ആരോപിച്ചായിരുന്നു നൗഷാദും സുഹൃത്തുക്കളും ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഇത് തെളിയിക്കുന്നതിനായി ഒരു പെന്‍ഡ്രൈവും സംഘം പൊലീസിന് കൈമാറി. അഞ്ച് പേരേയും ആത്മഹ്യ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ച തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതോടെ പൊലീസ് പെന്‍ഡ്രൈവ് വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നാണ് വൈദ്യനായ ഷാബാ ശെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.

വഴിത്തിരിവായത് പെന്‍ഡ്രൈവ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണം: കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. ഇതൊടെ 2020 ഒക്ടോബർ മാസത്തിൽ നിലമ്പൂരിലെ മുക്കട്ടയിലുള്ള ഷൈബിന്‍റെ വീട്ടിൽ വച്ച് മൈസൂർ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫ് കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇയാളെ ഒന്നേകാൽ വർഷത്തോളം തടങ്കലിൽ വെച്ച് മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. കൊലക്ക് ശേഷം മൃതദേഹം വെട്ടി നുറുക്കിയ പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ശെരീഫ് നേരിട്ടത് കൊടിയ പീഡനം: മൈസൂരിലെ രാജീവ് നഗറില്‍ മൂലക്കുരു ചികിത്സ നടത്തിയ വൈദ്യനായിരുന്നു ഷാബാ ശെരീഫ്. മൈസൂരിലെ ലോഡ്‌ജിൽ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷൈബിന്‍റെ നിർദേശ പ്രകാരം ഷാബാ ശെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവരികയായിരുന്നു. ഇതിനിടെ വഴിയിൽ കാത്തുനിന്ന ഷൈബിനും കൂട്ടാളികളും ഇയാളെ കാറിൽ കയറ്റി നിലമ്പൂരിലെ ഷൈബിന്‍റെ വീട്ടിൽ എത്തിച്ചു.

ഇയാളുടെ കൈവശമുള്ള ഒറ്റമൂലിയെ കുറിച്ച് മനസിലാക്കുകയായും ഇത് പുനരുല്‍പാദിപ്പിച്ച് പണം കൊയ്യുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഒറ്റമൂലിയെ കുറിച്ച് വിവരം നല്‍കാന്‍ ശെരീഫ് വിസമ്മതിച്ചു. ഇതോടെ ഷൈബിന്‍റെ വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേക മുറിയില്‍ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ചു.

ഒന്നേകാൽ വർഷമാണ് ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ ഇയാളെ പീഡിപ്പിച്ചത്. 2020 ഒക്ടോബറില്‍ ഷൈബിന്‍റെ നേതൃത്വത്തിൽ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ശെരീഫ് കൊല്ലപ്പെട്ടു.

മൃതദേഹം ഇറച്ചി വെട്ടുന്ന കത്തികൊണ്ട് വെട്ടി നുറുക്കി: തുടര്‍ന്ന് ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയുപയോഗിച്ച് മൃതദേഹം ബാത്റൂമിൽവെച്ച് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയില്‍ ഉപേക്ഷിച്ചു. തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുനശിപ്പിക്കുകയും ചെയ്‌തു. ഷാബാ ശെരീഫിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കൾ മൈസൂർ സരസ്വതീപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തി വരികയുമായിരുന്നു.

സത്യം തേടി അന്വേഷണ സംഘം: ഇതിനിടയിലാണ് നിലമ്പൂർ പൊലീസ് ഷാബാ ശെരീഫിന്‍റെ ബന്ധുക്കളെ അന്വേഷിച്ച് മൈസൂരില്‍ ചെല്ലുന്നത്. പെന്‍ഡ്രൈവിലെ ദൃശ്യത്തിൽ നിന്നും ബന്ധുക്കൾ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

അന്വേഷണത്തിന് പ്രത്യേക സംഘം: തെളിവുകൾ ശേഖരിക്കുന്നതിനാമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിവൈ എസ്‌. പിമാരായ സാജു. കെ. അബ്രഹാം, കെ.എം. ബിജു. നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടര്‍ പി.വിഷ്‌ണു, എസ്ഐമാരായ നവീൻഷാജ്, എം.അസൈനാർ, എഎസേഐമാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Also Read: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം: കസ്റ്റഡിയിലെടുത്ത് പൊലീസ്

Last Updated :May 11, 2022, 4:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.