ETV Bharat / crime

കരിപ്പൂരിലെ ലൈംഗികാതിക്രമ കേസ് : ഇടപെട്ട് കൊറിയൻ എംബസി

author img

By

Published : Dec 29, 2022, 6:17 PM IST

മതിയായ യാത്രാരേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽവച്ച് പിടിയിലായ കൊറിയൻ യുവതിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴാണ് ഡോക്‌ടറോട് പീഡനത്തിന് ഇരയായ കാര്യം പറഞ്ഞത്

korean embassy  korean woman alleges being raped at karipur  karipur international airport  sexual assault against korean woman  കോഴിക്കോട്  കൊറിയൻ യുവതിക്കുനേരെ ലൈംഗികാതിക്രമം  ഇടപെട്ട് കൊറിയൻ എംബസി  കൊറിയൻ എംബസി  കോഴിക്കോട്  കോഴിക്കോട് മെഡിക്കൽ കോളേജ്  kozhikode local news
കൊറിയൻ യുവതിക്കുനേരെ ലൈംഗികാതിക്രമം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന കൊറിയൻ യുവതിയുടെ പരാതിയിൽ ആ രാജ്യത്തിന്‍റെ എംബസി അധികൃതർ വിവരങ്ങൾ ശേഖരിച്ചു. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പരാതിക്കാരിയായ യുവതിയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിൽവച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടറോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. മതിയായ യാത്രാരേഖകളില്ലാതെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിൽവച്ച് യുവതി പിടിയിലായത്.

വിമാനത്താവളത്തിലെ സുരക്ഷാസേന ഇവരെ പിന്നീട് കരിപ്പൂർ പൊലീസിന് കൈമാറി. പിന്നാലെ വൈദ്യപരിശോധനയ്ക്ക്‌ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴാണ് ഡോക്‌ടറോട് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറഞ്ഞത്. ഡോക്‌ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.