ETV Bharat / crime

റെയില്‍വേ ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത നിലയില്‍

author img

By

Published : Dec 17, 2022, 12:27 PM IST

ഏറനാട് എക്‌സ്‌പ്രസിന്‍റെ കോച്ചിന് പുറത്താണ് അരുള്‍വായ്‌മൊഴി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

railway employee death  kanyakumari railway employee death  railway employee death at kanyakumari  Indian Railway  റെയില്‍വേ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍  കന്യാകുമാരി  അരുള്‍വായ്‌മെഴി  ഏറനാട് എക്സ്പ്രസ്
railway employee death

തിരുവനന്തപുരം: റെയില്‍വേ ജീവനക്കാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനെയാണ് ഇന്ന് (17.12.22) പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ഏറനാട് എക്‌സ്പ്രസിന്‍റെ കോച്ചിന് പുറത്താണ് മൃതദേഹം കണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ കന്യാകുമാരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.