ETV Bharat / crime

പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നല്‍കിയ ശേഷം

author img

By

Published : Jun 5, 2022, 9:39 AM IST

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാന സ്വദേശികളാണ് പീഡനത്തിന് ഇരയാക്കിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  പൂപ്പാറ കൂട്ട ബലാത്സംഗം  pooppara gang rape case  pooppara gang rape case follow ups  crime news from pooppara idukki  rape case reported from pooppara idukki  പൂപ്പാറയിലെ പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായതായി പൊലീസ്
പൂപ്പാറ കൂട്ട ബലാത്സംഗം : പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായതായി പൊലീസ്, പീഡനം മദ്യം നല്‍കിയ ശേഷം

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സംഭവത്തിന് മുമ്പും സുഹൃത്തുക്കള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പൊലീസ്. മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാജകുമാരിയിലെ റൂമിലും, പൂപ്പാറയിലെ തേയില തോട്ടത്തിലും എത്തിച്ചായിരുന്നു പീഡനം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ രാജാക്കാട് പൊലീസ് അറസ്റ്റു ചെയ്‌തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതരസംസ്ഥാനക്കാരിയായ 15 കാരി പൂപ്പാറയിലെ തേയില തോട്ടത്തില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപെട്ട്, കൗമാരക്കാര്‍ ഉള്‍പ്പടെ പൂപ്പാറ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ, മഹേഷ് കുമാര്‍ യാദവ്, ഖേം സിംഗ് എന്നിവരെ രാജകുമാരി കജനാപ്പാറയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവം നടന്ന ദിവസം സുഹൃത്തായ മഹേഷ് കുട്ടിയെ, രാജകുമാരിയിലെ റൂമിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. ഉച്ചയോടെ സുഹൃത്തായ ഖേം സിംഗിനൊപ്പം പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്കയച്ചു.

എന്നാല്‍ ഖേം സിംഗ് പെണ്‍കുട്ടിയുമായി ഓട്ടോറിക്ഷയില്‍ പൂപ്പാറയിലെ ബീവറേജില്‍ എത്തുകയും, അവിടെ നിന്ന് മദ്യം വാങ്ങുകയുമായിരുന്നു. തുടര്‍ന്ന് തേയില തോട്ടത്തില്‍ എത്തിച്ച് പെണ്‍കുട്ടിയ്ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു. ഇതു കണ്ടവരാണ് ഖേം സിംഗിനെ മര്‍ദ്ദിച്ച ശേഷം, കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

ശാന്തന്‍പാറ പൊലീസ് രണ്ട് ദിവസം ഇവരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴിയും നല്‍കിയിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി സുഹൃത്തുക്കള്‍ പീഡിപ്പിച്ച വിവരം പറയുന്നത്.

നിലവില്‍ സംഭവുമായി ബന്ധപെട്ട് എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. നാല് പേര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ സുഗന്ധ്, ശ്യാം, ശിവ എന്നിവരെ കുട്ടി തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ഇതര സംസ്ഥാനക്കാരായ കൂടുതല്‍ തൊഴിലാളികള്‍ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

Also Read പൂപ്പാറ കൂട്ടബലാത്സംഗം : ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിത കമ്മീഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.