ETV Bharat / crime

ജാതകം ചേരാത്തതിനാല്‍ വിവാഹം മുടങ്ങി: ജീവനൊടുക്കി യുവതി

author img

By

Published : Jul 12, 2022, 12:54 PM IST

ചെമ്മനാട് സ്വദേശിനി മല്ലികയാണ്(22) വിവാഹം മുടങ്ങിയതിൽ മനംനൊന്ത് ജൂലൈ ഒന്നിന് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ നില ഗുരുതരമാകുകയും ഇന്ന് മരണപ്പെടുകയുമായിരുന്നു.

Marriage cancelled woman committed suicide in Kasargod  woman committed suicide in Kasargod  Marriage cancelled lady death  ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയ യുവതി ആത്മഹത്യ ചെയ്‌തു  വിവാഹം മുടങ്ങിയ യുവതി ആത്മഹത്യ ചെയ്‌തു  കാസർകോട് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ജീവനൊടുക്കി

കാസർകോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) മരിച്ചത്. ജൂലൈ ഒന്നിനാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന്, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മല്ലിക ചൊവ്വാഴ്ചയാണ് മരിച്ചത്.

കുമ്പള സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാർ ഇരുവരുടെയും വിവാഹം തീരുമാനിച്ചു. എന്നാൽ ജാതകം ചേരില്ലെന്ന് ജോത്സ്യന്‍റെ പ്രവചനത്തോടെയാണ് വിവാഹം വീട്ടുകാർ വേണ്ടെന്ന് വച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056) Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Also read: ഭാര്യയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് സിആര്‍പിഎഫ്‌ കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.