ETV Bharat / crime

സംശയരോഗത്താല്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ബോംബെറിഞ്ഞ് സ്വയം പരിക്കേറ്റ സംഭവം; ഭര്‍ത്താവിന് 15 വർഷം കഠിന തടവ്

author img

By

Published : Nov 2, 2022, 5:20 PM IST

തിരുവനന്തപുരത്ത് സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ സ്വയം നിര്‍മിത നാടൻ ബോംബ് എറിയാന്‍ ശ്രമിക്കവെ കയ്യിലിരുന്ന് പൊട്ടി വലത് കൈപ്പത്തിക്ക് പരിക്കേറ്റ സംഭവത്തില്‍ ഭര്‍ത്താവിന് 15 വർഷം കഠിന തടവ് വിധിച്ച് കോടതി

Thiruvananthapuram  Husband try to kill wife  try to kill wife using bomb  kill wife using bomb because of Doubt  Court orders imprisonment  Husband injured during try to kill wife  ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന്  കൊലപ്പെടുത്താന്‍ ബോംബെറിഞ്ഞ്  കഠിന തടവ്  സംശയരോഗത്തെ തുടര്‍ന്ന്  ഭാര്യയെ കൊലപ്പെടുത്താന്‍  നാടൻ ബോംബ്  വിതുര കല്ലാർ  തിരുവനന്തപുരം സ്‌പെഷ്യൽ ജില്ലാ കോടതി  പ്രതി  കമലം  പബ്ലിക് പ്രോസിക്യൂട്ടർ
സംശയരോഗം കാരണം ഭാര്യയെ കൊലപ്പെടുത്താന്‍ ബോംബെറിഞ്ഞ് സ്വയം പരിക്കേറ്റ സംഭവം; ഭര്‍ത്താവിന് 15 വർഷം കഠിന തടവ്

തിരുവനന്തപുരം: സംശയരോഗം കാരണം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കവെ നാടൻ ബോംബ് കയ്യിലിരുന്ന് പൊട്ടിയ സംഭവത്തില്‍ ഭര്‍ത്താവിന് 15 വർഷം കഠിന തടവ്. സംശയരോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ സ്വയം നിര്‍മിച്ച നാടന്‍ ബോംബ് എറിയാന്‍ ശ്രമിക്കവെ കൈയ്യിലിരുന്ന് പൊട്ടി വലത് കൈപ്പത്തിക്ക് പരിക്കേറ്റ സംഭവത്തിലാണ് വിതുര കല്ലാർ ബിജു ഭവനിൽ വിക്രമനെ (67) കോടതി ശിക്ഷിച്ചത്. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന തിരുവനന്തപുരം സ്‌പെഷ്യൽ ജില്ലാ കോടതി ജഡ്‌ജി എം.പി ഷിബുവാണ് കേസില്‍ ശിക്ഷ വിധിച്ചത്.

2015 ജൂലൈ എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിക്രമനും ഭാര്യ കമലവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് അകന്നുമാറി താമസിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയരോഗം മൂര്‍ച്ഛിച്ച് ഇയാള്‍ ഇവരെ കൊലപ്പെടുത്തുവാനായി സ്വന്തമായി അഞ്ച് നാടൻ ബോംബുകൾ നിർമിച്ച് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി. ഭർത്താവിനെ കണ്ടതോടെ കമലം വീട്ടിൽ കയറി വാതിൽ അടച്ചു. എന്നാല്‍ ഈ സമയത്ത് കൈയിലിരുന്ന ബോംബുമായി വാതിൽ തള്ളി തുറക്കാൻ ശ്രമിച്ച പ്രതിയുടെ കൈയിലിരുന്ന് ബോംബ് പൊട്ടുകയായിരുന്നു.

സംഭവത്തില്‍ വിക്രമന്‍റെ വലത് കൈപ്പത്തി നിശേഷം തകരുകയും ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പാലോട് പൊലീസാണ് കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കായി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.