ETV Bharat / crime

ഉഴിച്ചിൽ വാഗ്‌ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, അന്വേഷിച്ചവർക്ക് നൽകിയത് നാട്ടുകാരിയുടെ നമ്പർ; 19കാരൻ പിടിയിൽ

author img

By

Published : Dec 29, 2022, 9:26 AM IST

മലപ്പുറം കാളികാവാണ് സംഭവം. ഇന്‍റർനെറ്റിൽ സംഘടിപ്പിച്ച യുവതിയുടെ ചിത്രം ഉപയോഗിച്ച് ഉഴിച്ചിൽ വാഗ്‌ദാനമേകി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയായ മറ്റൊരു സ്‌ത്രീയുടെ നമ്പർ നൽകുകയും ചെയ്‌ത കേസിൽ ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ്(19) അറസ്റ്റിലായി.

Fake Facebook account in the name of the woman  fake account in facebook  fb fake account  വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്  fake facebook profile case  it act  വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്  ഉഴിച്ചിൽ വാഗ്‌ദാനമേകി യുവതിയുടെ വ്യാജ അക്കൗണ്ട്  ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട്  യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട്  ചോക്കാട്  ഐടി നിയമം  ഉഴിച്ചിൽ വാഗ്‌ദാനമേകി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്  യുവതിയുടെ ചിത്രമുപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട്  ഫേസ്ബുക്ക് അക്കൗണ്ട്
19കാരൻ പിടിയിൽ

മലപ്പുറം: കാളികാവ് ഉഴിച്ചിൽ വാഗ്‌ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകുകയും ചെയ്‌ത കേസിൽ 19 വയസുകാരൻ അറസ്റ്റിൽ. ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.

മസാജ് ചെയ്‌തുനൽകുന്ന 32 വയസുകാരിയുടേതെന്ന മട്ടിലാണ് ഇന്‍റർനെറ്റിൽ നിന്ന് സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. അക്കൗണ്ടുണ്ടാക്കി 10 ദിവസം കൊണ്ടുതന്നെ യുവാവ് പിടിയിലായെങ്കിലും, 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചിരുന്നു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവാവ് തന്‍റെ നാട്ടുകാരിയുടെ നമ്പർ നൽകിയത്.

ഫോണിലേക്ക് നിരന്തരം വിളികൾ എത്തിയതോടെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 19കാരൻ പിടിയിലായത്. ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്‌ദാനം. 4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്‌ദാനം ചെയ്‌തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചർ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ ആകൃഷ്‌ടരായി. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും സന്നദ്ധരായിരുന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്‍റെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാൽ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. കാളികാവ് സബ് ഇൻസ്പെക്‌ടർ ടി പി മുസ്‌തഫ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്‌ദുൽസലീം, പ്രവീൺ എന്നിവർ ചേർന്നാണ് ക്രിസ്റ്റോൺ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐടി നിയമപ്രകാരമാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.