ETV Bharat / crime

വനത്തിനുളളില്‍ കൃഷി ചെയ്‌ത 132 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു

author img

By

Published : Dec 13, 2022, 8:03 PM IST

Palakkad  palakkad latest news  palakkad local news  കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു  പാലക്കാട്  അട്ടപ്പാടി  മേലെഭൂതയാർ  പാടവയൽ  പാലക്കാട്‌ അസിസ്‌റ്റന്‍റ് എക്സൈസ് കമീഷണർ  നെന്മാറ  ഗോവിന്ദാപുരം  അഗളി  കഞ്ചാവ് ചെടികൾ
കഞ്ചാവ് ചെടികൾ നശിപ്പിച്ചു

അട്ടപ്പാടി പാടവയലിലെ മേലെഭൂതയാർ ഊരിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള മലയിലാണ് 132 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

പാലക്കാട്: അട്ടപ്പാടിയിൽ വനത്തിനകത്ത് കൃഷി ചെയ്‌ത കഞ്ചാവ് ചെടികൾ എക്സൈസ് സംഘം നശിപ്പിച്ചു. അട്ടപ്പാടി പാടവയലിലെ മേലെഭൂതയാർ ഊരിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയുള്ള മലയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 30 തടങ്ങളിലായി കൃഷി ചെയ്‌ത 132 കഞ്ചാവ് ചെടികൾ സംഘം നശിപ്പിച്ചു.

പാലക്കാട്‌ അസിസ്‌റ്റന്‍റ് എക്സൈസ് കമ്മിഷണർ എം രാകേഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പാലക്കാട്‌ ഇന്‍റലിജൻസ് വിഭാഗം, ഗോവിന്ദാപുരം എക്‌സൈസ്‌ ചെക്‌ പോസ്‌റ്റ്, നെന്മാറ എക്‌സൈസ്‌ റേഞ്ച്‌ ഓഫിസ്‌ എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു. അഗളി എക്സൈസ് ഇൻസ്‌പെക്‌ടർ ശ്രീനിവാസൻ, പ്രിവന്‍റീവ്‌ ഓഫിസർ കൃഷ്‌ണദാസ്, ഇന്‍റലിജൻസ് പ്രിവന്‍റീവ്‌ ഓഫിസർ ആർ എസ് സുരേഷ്, ഗോവിന്ദാപുരം ഗ്രേഡ് പ്രിവന്‍റീവ്‌ ഓഫിസർ വെള്ളക്കുട്ടി, സിവിൽ എക്സൈസ് ഓഫിസർ ആർ ശ്രീകുമാർ, പ്രമോദ്, പ്രദീപ്, രജീഷ്, അനിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.