ETV Bharat / crime

മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്, പ്രതിയെ വരുതിയിലാക്കാന്‍ രണ്ടുതവണ നിറയൊഴിച്ച് പൊലീസ്

author img

By

Published : Oct 17, 2022, 7:36 AM IST

Updated : Oct 17, 2022, 2:29 PM IST

എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് പരിക്കേറ്റത്. മകൻ ഷൈൻ പൊലീസ് കസ്റ്റഡിയിൽ

couple were attacked by son in kozhikode  parents attacked by son  son attacked parents  kozhikode crime news  latest crime news  kozhikode news  മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു  യുവാവ് പിടിയിൽ  യുവാവ് പൊലീസ് പിടിയിൽ  മാതാപിതാക്കളെ കുത്തിയ യുവാവ് പിടിയിൽ  അമ്മയെ കുത്തിവീഴ്‌ത്തി  അച്ഛനെ കുത്തി വീഴ്‌ത്തിയ യുവാവ്  മകൻ കുത്തിപ്പരിക്കേൽപ്പിച്ചു  കോഴിക്കോട് വാർത്തകൾ  കോഴിക്കോട് കുറ്റകൃത്ത്യങ്ങൾ  കോഴിക്കോട് ഏറ്റവും പുതിയ വാർത്തകൾ  മാതാപിതാക്കളെ ആക്രമിച്ചു
മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട് : മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷൈനാണ് (27) മാതാപിതാക്കളായ ബിജി (48), ഷാജി (50) എന്നിവരെ വീടിനുള്ളിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ ഷാജിയുടെ നില ഗുരുതരമാണ്. മാതാവ് ബിജിക്ക് പിൻകഴുത്തിന് താഴെയാണ് കുത്തേറ്റത്.

Also read: കിടപ്പു രോഗിയായ സഹോദരനെ മൃഗഡോക്‌ടര്‍ കുത്തി കൊലപ്പെടുത്തി

നടക്കാവ് സി ഐ ജിജീഷ് പി കെയുടെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്തെ വീട്ടിൽ വച്ച് പ്രതിയെ കീഴടക്കിയത് രണ്ട് തവണ പുറത്തേക്ക് വെടിവച്ച ശേഷമാണ്. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതിയെ കീഴടക്കുന്നതിനിടെ എരഞ്ഞിപ്പാലത്തെ വീട്ടിൽവച്ച് പൊലീസുകാർക്ക് ഷോക്കേറ്റു, കൂടാതെ നടക്കാവ് എസ് ഐ കൈലാസ്‌നാഥിന്‍റെ കൈയ്യിലും പോറലേറ്റു. ഷൈൻ എംഡിഎംഎ ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം.

പണം ചോദിച്ച് തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഷൈന്‍ മുമ്പും വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് കുത്ത്കേസുകളില്‍ പ്രതിയാണ് ഷൈൻ. പ്രതിയെ ഇന്ന് (ഒക്‌ടോബർ 17) കോടതിയിൽ ഹാജരാക്കും.

Last Updated : Oct 17, 2022, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.