ETV Bharat / city

ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനിയാര്‍ക്ക് സ്വന്തം? കാണിക്കയായി കിട്ടിയ വാഹനം ലേലത്തിന്

author img

By

Published : Dec 10, 2021, 2:22 PM IST

കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്‌യുവി വാഹനമായ ഥാര്‍ പരസ്യലേലത്തിന് വയ്ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു.

ഥാര്‍ ലേലത്തിന്  ഗുരുവായൂര്‍ ക്ഷേത്രം കാണിക്ക മഹിന്ദ്ര ഥാര്‍ ലേലം  ദേവസ്വം ഥാര്‍ പരസ്യ ലേലം  ഗുരുവായൂരപ്പന്‍ ഥാര്‍  guruvayoor temple mahindra thar for auction  guruvayoor devaswom auctioning mahindra thar  mahindra thar suv offered at guruvayoor latest
ഗുരുവായൂരപ്പന് ലഭിച്ച ഥാര്‍ ആര്‍ക്കും സ്വന്തമാക്കാം; പരസ്യ ലേലത്തിന് വയക്കാന്‍ ദേവസ്വം തീരുമാനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം. കാണിക്കയായി ലഭിച്ച ഥാര്‍ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബര്‍ 18 ശനിയാഴ്‌ച പകല്‍ 3 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദീപസ്‌തംഭത്തിന് സമീപത്ത് വച്ചാണ് ലേലം.

ഡിസംബര്‍ നാലിനാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്‌യുവി വാഹനമായ ഥാര്‍ ലഭിച്ചത്. ഥാറിന്‍റെ ഏറ്റവും പുതിയ മോഡലായ ഫോര്‍ വീല്‍ ഡ്രെെവ് വാഹനമാണ് കാണിക്കയായി ലഭിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കമ്പനി നേരിട്ടാണ് ക്ഷേത്ര നടയ്ക്കല്‍ വാഹനം സമര്‍പ്പിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായായി ഥാര്‍ ലഭിച്ചത് വാര്‍ത്തയായിരുന്നു. ചുവന്ന നിറത്തിലുള്ള ഡീസല്‍ വാഹനത്തിന്‍റെ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള എസ്‌യുവിയാണിത്. 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലവരും. 2200 സിസിയാണ് എന്‍ജിന്‍.

Read more: Thar suv to Guruvayur temple ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഥാര്‍ എസ്.യു.വി; ഏറ്റെടുത്ത് ട്രോളന്മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.